ഗാനം : ഉയരും മഞ്ഞലയിൽ
ചിത്രം : ജൂൺ
രചന : അനു എലിസബത്ത് ജോസ്
ആലാപനം : ഗൗരി ലക്ഷ്മി
ഉയരും മഞ്ഞലയിൽ
മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ…
മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായി വിടർന്നു നിന്നോ…
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ…
അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്…
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ…
നനഞ്ഞു നീ……….
തിരികേ മടങ്ങുന്നൊരലകളിലേ വെൺ
മൺതരികൾ പോലെ ഓർമകളൂറി നിന്നില്ലേ…
നിറഞ്ഞ നിലാവിൽ…
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ…
കവിതയായ്…