ഗാനം : പൗർണമി സൂപ്പറല്ലേ
ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും
രചന : ജിസ് ജോയ്
ആലാപനം : വിനീത് ശ്രീനിവാസൻ,ആസിഫ് അലി,ബാലു വർഗീസ്
താനന്നാ താന്നനന്നാ നാ
തന്നാനന്നാ താന്നനന്നാ നാ
പൗർണമി സൂപ്പറല്ലേ ടാ
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
നിന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
പൊട്ടിവീണ സ്വർഗ്ഗമാണവൾ..
തൊട്ടടുത്തിരുന്നു നിന്റെ ജാതകം മറിച്ചുനോക്കി
മാറ്റുരച്ച തങ്കമാണവൾ..
പൗർണമി സൂപ്പറല്ലേ ടാ
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
എന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
പൊട്ടിവീണ സ്വർഗ്ഗമാണവൾ
തൊട്ടടുത്തിരുന്നു നിന്റെ ജാതകം മറിച്ചുനോക്കി
മാറ്റുരച്ച തങ്കമാണവൾ..
ഒരുപാടാശകൾ പറപറന്നിങ്ങെത്തുന്നേ
ആട്ടോം പാട്ടുമായ് തകിലടിക്കുന്നേ
കനവിൻ പീലികൾ മതിമറന്നിങ്ങാടുന്നേ
പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേ
ചിലകാര്യങ്ങൾ ശെരിയാകുന്നേ
ശനിദോഷങ്ങൾ മാറുന്നേ
പടിവാതിൽക്കൽ പതിയേ ചാരി
പൂക്കാലങ്ങൾ പാടുന്നേ
കാറ്റുപോലെ മെല്ലെവന്നു നിന്നെയൊന്നു രാകി രാകി
മൂർച്ചകൂട്ടിവെച്ചതാണിവൾ
തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പറാക്കി
പോളിഷിട്ടെടുത്തുവെച്ചവൾ..