ഗാനം : നീ പ്രണയമോതും
ചിത്രം : വരത്തൻ
രചന : വിനായക് ശശികുമാർ
ആലാപനം : ശ്രീനാഥ് ഭാസി,നസ്രിയ നസീം
നീ പ്രണയമോതും പേരെന്നോ…
മിഴികൾ തേടും നേരെന്നോ…
പതിയെ എന്നിൽ പൂക്കും പൂവോ..
ഇരുളു രാവിലായ് നിലാവുപോൽ
കണ്ടു ഞാനാ മുഖം
എരിയും വേനലിൽ പൊഴിയും മാരിപോൽ
കേട്ടു നീയാം സ്വരം
പ്രണയമേ ഞാൻ നിനക്കായി നൽകാം
പകുതി എന്നെ പകുത്തീടവേ
പടരുവാൻ തേൻ കിനാവള്ളി പോലെ
വെറുതെ നിന്നെ തിരഞ്ഞീടവേ
ഉം..ഉം ഉം ഉം ഉം
പകരുവാൻ കാത്തു ഞാൻ ഒരായിരം രൂപം
ഉം..ഉം.. ഉം.. ഉം.. ഉം..
നീയാം കണ്ണാടിയിൽ..
നീ പ്രണയമോതും പേരെന്നോ…
മിഴികൾ തേടും നേരെന്നോ
പതിയെ എന്നിൽ പൂക്കും പൂവോ
നീ കവിതയാകും ചേലെന്നോ
അകമേ ആളും തീയെന്നോ
ചൊടികൾ മൂളാൻ വെമ്പും പാട്ടോ