ഗാനം : ലോനപ്പാ എന്താണപ്പാ
ചിത്രം : ലോനപ്പന്റെ മാമ്മോദീസ
രചന : ജോഫി തരകൻ
ആലാപനം : ജാസി ഗിഫ്റ്റ്
ലോനപ്പാ ഒന്നോണാവപ്പാ
ഒന്നൊന്നരക്കേമൻ നീയാണപ്പാ
ലോനപ്പാ ഒന്നോണാവപ്പാ
ആളോളിൽ നീയെന്നും സ്റ്റാറാണപ്പാ..
കാലം പോയാൽ കോലം പോകും മണ്ടേം നരയ്ക്കും
കണ്ടം വഴി ഓടാൻ പോലും വയ്യാതാകുംട്ടാ
വല്ലോണംപോൽ അല്ലാതെന്നും നേരം കഴിച്ചാൽ
തട്ടി തടയാതെ നിന്റെ വാച്ചിൽ സൂചി ഓടും ടാ
ലോനപ്പാ ഒന്നെഴുന്നേൽക്കപ്പാ
അങ്ങാടീലെ ചുള്ളൻ നീയാണപ്പാ
ലോനപ്പാ ഒന്നുഷാറാവപ്പാ
തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ….
അടിക്കടി മെച്ചങ്ങൾ ഇല്ലന്ന് തോന്നും
പണിയൊരു പങ്കപ്പാടാണെന്നും തോന്നും
കാര്യങ്ങളോരോന്നും കാളിയല്ലാതാക്കി
തന്നത്താൻ മാറേണമെന്നാളും പൊന്നേ
സത്യത്തിൽ ബുദ്ധീം ബോധോം ഇഷ്ടംപോലെ ഇല്ലേ
വർത്താനം കേട്ടാലൊക്കെ വേറെ റേഞ്ചിലല്ലേ
സംഗതിയൊക്കെയും ജോറാണെ
സംഭവം നീ പുലിയാണിഷ്ടാ
മേപ്പോട്ടുന്നിട്ടാൽ പൊട്ടിവിരിയണം
എന്തിനും ഏതിനും നീ പറയുമ്പോൾ
ഓട്ടോ മാറ്റിക്ക് ആയിട്ട്
എടാ ലോനപ്പാ ഒന്നോണാവപ്പാ
ഒന്നൊന്നരക്കേമൻ നീയാണപ്പാ
ലോനപ്പാ ഒന്നോണാവപ്പാ
ആളോളിൽ നീയെന്നും സ്റ്റാറാണപ്പാ
കാലം പോയാൽ കോലം പോകും മണ്ടേം നരയ്ക്കും
കണ്ടം വഴി ഓടാൻ പോലും വയ്യാതാകുംട്ടാ
വല്ലോണംപോൽ അല്ലാതെന്നും നേരം കഴിച്ചാൽ
തട്ടി തടയാതെ നിന്റെ വാച്ചിൽ സൂചി ഓടും ടാ
ലോനപ്പാ ഒന്നോണാവപ്പാ
ഒന്നൊന്നരക്കേമൻ നീയാണപ്പാ
ലോനപ്പാ ഒന്നോണാവപ്പാ
ആളോളിൽ നീയെന്നും സ്റ്റാറാണപ്പാ
ലോനപ്പാ ഒന്നെഴുന്നേൽക്കപ്പാ
അങ്ങാടീലെ ചുള്ളൻ നീയാണപ്പാ
ലോനപ്പാ ഒന്നുഷാറാവപ്പാ
തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ……