ഗാനം : കനകമൈലാഞ്ചി
ചിത്രം : ലോഹം
രചന : റഫീക്ക് അഹമ്മദ്
ആലാപനം : ഷഹബാസ് അമൻ,മൈഥിലി
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാൻ
കിളിമരച്ചോട്ടിലിരുവർ നാം പണ്ട്
തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട്
കരുതി ഞാനെത്ര നാൾ
തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ
പിറകിൽ നിൽക്കുന്നതായ്
കുതറുവാനൊട്ടും ഇട തരാതെന്റെ
മിഴികൾ പൊത്തുന്നതായ്
കനവിലാശിച്ചു ഞാൻ
ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
തൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാൻ
ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ
കിളിമരച്ചോട്ടിലിരുവർ നാം പണ്ട്
തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട്
കരുതി ഞാനെത്ര നാൾ
കരുതി ഞാനെത്ര നാൾ