ഗാനം : വിരഹിണി രാധേ
ചിത്രം : മിസ്റ്റർ ബട്‌ലർ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം :കെ ജെ യേശുദാസ് ,കെ എസ് ചിത്ര,
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ
അധര പരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ
അധര പരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ
സമ്മോഹസാരം സുരഭീ ശൃംഗാരം
സമ്മോഹസാരം സുരഭീ ശൃംഗാരം
ശ്രാവണ സിന്ദൂരം
സഖീ അലരിട്ടു മന്ദാരം
നിലാ കുളിരിട്ടു നീഹാരം
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ
കേളിവിലാസം കളമൃദുഹാസം
കാതരമീ ലയലാസ്യം സഖീ
കേളിവിലാസം കളമൃദുഹാസം
കാതരമീ ലയലാസ്യം സഖീ
ലളിതലവംഗം ഉലയും എന്നംഗം
ലളിതലവംഗം ഉലയും എന്നംഗം
ഭാവുകമീ രംഗം ഹരേ
തിരയുന്നു സാരംഗം
ഇതാ.. വിടരുന്നു പൂമഞ്ചം
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ സഖീ
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ