ഗാനം : തൊടുന്നത് പൊന്നാകാൻ
ചിത്രം : സുന്ദരപുരുഷൻ
രചന : കൈതപ്രം
ആലാപനം : കെ ജെ യേശുദാസ്
തധരി ധളളന ആ……………………..
ആ…………..ആ…………….ആ.. ആ..ആ
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
അവൾ കരയും കൂടെ ചിരിക്കും
പരിഭവമഴ പൊഴിക്കും
ഇരവിലെന്നും കുട പിടിക്കും
കൊതിച്ചത് പതിച്ചെടുക്കും
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
അയ്യട നല്ല രസം തന്നെ,
ഞാൻ പറഞ്ഞാലും പിരിഞ്ഞാലും നിങ്ങൾക്കെന്നും കുറവല്ലേ
നമുക്കൊരു വീടുണ്ടോ പൊന്നുണ്ടോ പണമുണ്ടോ
മുറ്റത്തൊരു കാറുണ്ടോ ടീവീണ്ടോ ഫ്രിഡ്ജുണ്ടോ
സ്റ്റൈലിന് കമ്പ്യൂട്ടറും ഇന്റർനെറ്റും നമുക്കുണ്ടോ
പിണങ്ങിയാൽ പൊടുന്നനെ തിരതുള്ളും കായൽ
ഇണങ്ങിയാൽ മനോഹരി മലർവാക ചെണ്ട്
പൂവാണ് നീ.. ആ……..ആ………ആ
പൂവാണ് നീ നാവിൽ മുള്ളുള്ള പൂവ്
അളവില്ലാ സ്വപ്നത്തിൽ വയനാടൻ വരമഞ്ഞൾ
കുറിയിന്നണിയും പെണ്ണഴക്….
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
ആ വേണ്ടാ വേണ്ടാ വേണ്ടാ
വേണ്ടാ വേണ്ടാ വേണ്ടാ
ഇനി നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല
നമുക്കിന്ന് ജീവിക്കാൻ പണം വേണ്ടേ
എങ്കിൽ പണം വേണം പണം വേണം പണം കിട്ടിയേ തീരു
മമ്മി മമ്മി മമ്മി മമ്മി
ഡാഡി ഡാഡി ഡാഡി
തിടുക്കമായ് ഒരുങ്ങുവാൻ ഒരുകോടി വേണ്ടേ
ഒരുങ്ങിയാൽ നിലം തൊടാൻ ഇംപാല വേണ്ടേ
നീ എന്റെ റാണി……..ആ ആ
ശൃംഗാരവേണി നീ അല്ലിറാണി
കൊട്ടാരക്കെട്ടില്ല പട്ടാളക്കൂട്ടില്ല
തുണയാകാൻ ശ്രീരാമൻ ഞാൻ മാത്രം…….
ശ്രീരാമനാണ് നീയെങ്കിലോ ഈ സീത ഓതുമീ വാക്കുകൾ
വേണ്ടപോലെ നീ കേൾക്കണം ഇനി വേണ്ടതൊക്കെ നീ ചെയ്യണം
ശ്രീരാമാ…………..
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
അവൾ കരയും കൂടെ ചിരിക്കും
പരിഭവമഴ പൊഴിക്കും
ഇരവിലെന്നും കുട പിടിക്കും
കൊതിച്ചത് പതിച്ചെടുക്കും
തൊടുന്നത് പൊന്നാകാൻ വരം വാങ്ങും പെണ്ണ്
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
മോഹത്തിൻ മണിമഞ്ചൽ കടം വാങ്ങും
വേണ്ടാ വേണ്ടാ വേണ്ടാ , വേണ്ടാ വേണ്ടാ വേണ്ടാ
സുഖിപ്പിക്കല്ലേ സുഖിപ്പിക്കല്ലേ
വേണ്ടാ വേണ്ടാ വേണ്ടാ , വേണ്ടാ വേണ്ടാ വേണ്ടാ
സുഖിപ്പിക്കല്ലേ സുഖിപ്പിക്കല്ലേ