ഗാനം : നീലാമ്പലേ നീ വന്നിതാ
ചിത്രം : ദി പ്രീസ്റ്റ്
രചന : ബി കെ ഹരിനാരായണൻ
ആലാപനം : സുജാത മോഹൻ
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീവേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയമൊഴികൾ
ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
ഈ പുലരികളിൽ ഒരു കനവിൽ പടവുകളിൽ
നാമിതളുകളിൽ വെയിലെഴുതി ഉണരുകയായ്
ഓമൽ പൈതലേ എൻ വാനിൻ തിങ്കളേ
നീയോ തന്നിതാ മായികാനന്ദമേ
നാനന നാനാനാ നാനന നാനാന
നാനന നാനാന നാനന
നാനന നാനാനാ നാനന നാനാന
നാനന നാനാന നാനന
ആഹാ.. ഹാ ആഹാ ആ ആ
ഈ ഇടവഴിയേ ഒരു ചിറകായ് പല നിനവായ്
നാമൊഴുകുകയായ് ചിരിമലതൻ നെറുകവരേ
നീയോ വന്നിതാ നെഞ്ചോരം താളമായ്
തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ്
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീവേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയമൊഴികൾ
ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ
ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ