ഗാനം : നസ്രേത്തിൻ നാട്ടിലെ
ചിത്രം : ദി പ്രീസ്റ്റ്
രചന : ബി കെ ഹരിനാരായണൻ
ആലാപനം : ബേബി നിയ ചാർളി, മെറിൻ ഗ്രിഗറി
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ……..നിൻ നാമം വാഴ്ത്തീ..
കന്യാവനശാഖിയിൽകാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ മറിയേ…
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ മറിയേ…
നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂവുന്നോളേ കന്യേ…
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ മറിയേ…