മലയണ്ണാർക്കണ്ണൻ malayannarkkannan malayalam lyrics

 



ഗാനം : മലയണ്ണാർക്കണ്ണൻ

ചിത്രം : കൈക്കുടന്ന നിലാവ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ്

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി

വരിനെല്ലിൻ പാടവും വാർമണിത്തെന്നലും

വേളിയ്ക്കൊരുങ്ങും കാലമായി

വെള്ളാരം കുന്നിലെ വെണ്ണിലാവും

പൂക്കൈതപ്പുഴയിലെ പൊൻ മീനും

കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ

മോതിരം മാറും മുഹൂർത്തമായി 

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി

പേടമാൻ കിടാവും കുഞ്ഞുതിങ്കളും

സ്നേഹലോലരായി പാടിയാടുന്നു

തെല്ലു മാരിവില്ലും മഞ്ഞുതുള്ളിയും

ചില്ലുമേഘത്തേരിൽ പാഞ്ഞു പോകുന്നു

പൊന്നുരുക്കുമാകാശം തൂമുത്തെടുത്തു ചാർത്തുന്നൂ

നിറമാർന്ന സന്ധ്യയിൽ നീ വന്ന വേളയിൽ

വാരിളം തൂവലാലെ മെയ്യുഴിഞ്ഞുവോ

പ്രാവുകൾ മാടപ്രാവുകൾ 

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി

വെള്ളാരം കുന്നിലെ വെണ്ണിലാവും

കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ

മോതിരം മാറും മുഹൂർത്തമായി 

മലയണ്ണാൻ 

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി 

വേനലിൻ വരമ്പിൽ പുൽത്തലപ്പുകൾ

മാരിയേറ്റു മെല്ലെപ്പൂവണിഞ്ഞുവോ

കണ്ണടച്ചുറങ്ങും കാശിത്തുമ്പകൾ

കൈത്തലോടലേൽക്കേ ചായുണർന്നുവോ

പുള്ളിയുള്ള പൂവാലി പാൽചുരത്തി നിൽക്കുന്നു

പുലർകാല മഞ്ചലിൽ നീ വന്ന വേളയിൽ 

തൂമുളം കൂടണഞ്ഞൊളിഞ്ഞു നോക്കിയോ

മൈനകൾ നാട്ടുമൈനകൾ

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി

വരിനെല്ലിൻ പാടവും വാർമണിത്തെന്നലും

വേളിയ്ക്കൊരുങ്ങും കാലമായി

വെള്ളാരം കുന്നിലെ വെണ്ണിലാവും

പൂക്കൈതപ്പുഴയിലെ പൊൻ മീനും

കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ

മോതിരം മാറും മുഹൂർത്തമായി 

മലയണ്ണാൻ 

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ

മണവാട്ടിയാക്കും നേരമായി 

Leave a Comment