ഗാനം : മാനത്തെ ചന്ദിരനൊത്തൊരു
ചിത്രം : ചന്ദ്രലേഖ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം :എം ജി ശ്രീകുമാർ,മാൽഗുഡി ശുഭ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി
അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായി വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി
അണിവാതിലു പണിയും ഞാന്‍
തങ്കവളയിട്ടോളേ താമരപ്പൂമോളേ
നാളെയൊരുനാള്‍ കൊണ്ടെന്‍ മുത്തീവിയാകും നീ
വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ
മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ
തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായ് വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി
അണിവാതിലു പണിയും ഞാന്‍
പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂമൈനേ
ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍
മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ.. കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സല്‍മാബീവിയാകും ഞാന്‍
സുല്‍ത്താനായ് വാഴും ഞാന്‍
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി
അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ