കൊഞ്ചടി കൊഞ്ച് konchadi konchu malayalam lyrics

 


ഗാനം : കൊഞ്ചടി കൊഞ്ച് 

ചിത്രം : സുന്ദരപുരുഷൻ 

രചന : കൈതപ്രം

ആലാപനം : സ്വർണ്ണലത

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

ചിഞ്ചിലം പാടിയുണരൂ 

ഉള്ളിൽ അഞ്ചിത്തഞ്ചും മൊഴികൾ 

സ്വരസുന്ദരം ശ്രുതിചേരണം ഈ 

സ്നേഹ സായൂജ്യ രാഗം 

ചന്ദനചിരി തൂകണം ചിരകാലം വാഴേണം  

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

ചിഞ്ചിലം പാടിയുണരൂ 

ഉള്ളിൽ അഞ്ചിത്തഞ്ചും മൊഴികൾ 

പൊന്മഴ അഴകിലെ പൊന്നല സില് സില് 

പൂമഴ സില് സിലനേ 

നെഞ്ചില് തുടിക്കണ കനവുകൾ സില് സില് 

അടിമുടി സില് സിലനേ 

കാടാകെ പൂത്തല്ലോ കുളിരാം തീരത്ത് 

വീടാകെയുണർന്നല്ലോ പുഞ്ചിരി വെട്ടത്ത് 

നീ ഓണരാത്രിയിൽ മണ്ണിൽ മിന്നിയ 

താലി പീലി കണ്ണ് 

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

ചിഞ്ചിലം പാടിയുണരൂ 

ഉള്ളിൽ അഞ്ചിത്തഞ്ചും മൊഴികൾ 

കൈവള സില് സില് കാൽത്തള സില് സില് 

മുടിമഴ സില് സിലനേ 

അരികിൽ തളിരിട്ട അഴകിന് സില് സില് 

അന്നനട സില് സിലനേ 

ആകാശ തറവാട്ടിൽ താരവിളക്കൊളിയിൽ 

ആശപ്പൂ മുറ്റത്ത് ആടിമലർ കൊടികൾ 

പൊൻമെയ് പുണർന്നു ഞാൻ ഉണരുമ്പോഴീ 

നാണത്തുമ്പി പാട്ട് 

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

ചിഞ്ചിലം പാടിയുണരൂ 

ഉള്ളിൽ അഞ്ചിത്തഞ്ചും മൊഴികൾ

 സ്വരസുന്ദരം ശ്രുതിചേരണം ഈ 

സ്നേഹ സായൂജ്യ രാഗം 

ചന്ദനചിരി തൂകണം ചിരകാലം വാഴേണം

കൊഞ്ചടി കൊഞ്ച് കുയിലേ 

മണി കൊഞ്ചൽ പഞ്ചമങ്ങൾ 

ചിഞ്ചിലം പാടിയുണരൂ 

ഉള്ളിൽ അഞ്ചിത്തഞ്ചും മൊഴികൾ 

Leave a Comment