കണ്ണിൽ തിരിതെളിക്കും kannil thirithelikkum malayalam lyrics

 


ഗാനം : കണ്ണിൽ തിരിതെളിക്കും

ചിത്രം : ഞങ്ങൾ സന്തുഷ്ടരാണ്

രചന : എസ് രമേശൻ നായർ

ആലാപനം: സുജാത മോഹൻ 

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

മണിത്തിങ്കൾ വിളക്കുമായ്‌ കാതോർത്തിരുന്നു

മനസ്സിന്റെ പീലിക്കണ്ണിൽ നീയല്ലയോ

രാവുറങ്ങാതെൻ നിഴലുകൾ നിന്നെ

തിരയുകയായ്‌ താനേ തളരുകയായ്‌

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

മൂകവികാരം ചോരുന്നകാറ്റായ്‌

പാവമെൻ മാറിൽ ചായുറങ്ങൂ

പൂമണിക്കാവിൻ പൂഴിയിൽ വീണെൻ

പ്രേമപരാഗം നീയണിയൂ

മറക്കാത്ത രാഗം നീലാംബരി

മയിൽപേടയാടുന്നു മഴക്കാവടി

എനിക്കായി ജന്മം പൊഴിക്കില്ലയോ

വീണ്ടും തളിർക്കില്ലയോ

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌ 

പാർവണരാവിൻ ചന്ദനവാതിൽ

പാതിതുറന്നാൽ നീ വരുമോ

പാലടയുണ്ണും മോഹനിലാവിൻ

പല്ലവിയാകാൻ നീ വരുമോ

നിലയ്ക്കാത്ത ദാഹം കാവേരിയായ്‌

നിനക്കെന്നെ നൽകുമ്പോൾ തേൻമാരിയായ്‌

എനിക്കുള്ളതെല്ലാം നിനക്കല്ലയോ

എല്ലാം നിനക്കല്ലയോ

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

മണിത്തിങ്കൾ വിളക്കുമായ്‌ കാതോർത്തിരുന്നു

മനസ്സിന്റെ പീലിക്കണ്ണിൽ നീയല്ലയോ

രാവുറങ്ങാതെൻ നിഴലുകൾ നിന്നെ

തിരയുകയായ്‌ താനേ തളരുകയായ്‌

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

 

Leave a Comment