ഗാനം : ചങ്കൂറ്റക്കാരാ
ചിത്രം : 18 ആം പടി
രചന: ബി കെ ഹരിനാരായണൻ
ആലാപനം : കെ എസ് ഹരിശങ്കർ,സാഷ തിരുപ്പതി
കഞ്ചബാണൻ മനസ്സിനെ
അമ്പു കൊണ്ട് മുറിക്കുകയോ
നെഞ്ചിലാരോ ധിമി ധിമി
ചെണ്ടയൊന്ന് മുഴക്കുകയോ
കണ്ണ് തുടിക്കയോ….
തൊണ്ട പിടക്കയോ…
എന്നെ മറന്നിതാ…
നിന്നെ തിരഞ്ഞു ഞാൻ
പതുക്കെ വാ നടക്കുമ്പോൾ
അറിഞ്ഞതിലിവളിനി
ചങ്കൂറ്റക്കാരാ… അന്തരംഗം പാടുമ്പോൾ
ചങ്കൂറ്റക്കാരാ… കേട്ടതില്ലതെല്ലും…
ചങ്കൂറ്റക്കാരാ… പിൻതിരിഞ്ഞു നീ മെല്ലേ…
ചങ്കൂറ്റക്കാരാ… എന്തിനാണൊരേ വൈരം…
ഹോ… ഒരു മൊഴി ഒരു മിഴി
പൊഴിയുവാൻ മടിയിതോ
നെഞ്ചിലാകെയും നീയേ
ചിന്തിയാളന തീയേ
അന്നുള്ളത്തിലില്ലേ…
ഒന്ന് നീയിനി ചൊല്ല്…
എന്നെതിരേ എന്നുയിരിൽ…
വെന്തെരിയും ചെങ്കനലേ…
എന്നെതിരേ എന്നുയിരിൽ…
വെന്തെരിയും ചെങ്കനലേ…
ചങ്കൂറ്റക്കാരാ…
ചങ്കൂറ്റക്കാരാ…
ചങ്കൂറ്റക്കാരാ… പിൻതിരിഞ്ഞു നീ മെല്ലേ…
ചങ്കൂറ്റക്കാരാ… എന്തിനാണൊരേ വൈരം…
കഞ്ചബാണൻ മനസ്സിനെ
അമ്പു കൊണ്ട് മുറിക്കുകയോ
നെഞ്ചിലാരോ ധിമി ധിമി
ചെണ്ടയൊന്ന് മുഴക്കുകയോ
കണ്ണിലെരിപൊരി…
നെഞ്ചിലൊരുമിടീ…
നിന്നിലലിയുവാൻ…
ഒന്നു കൊതിച്ചു ഞാൻ…
പടയ്ക്കു വന്നടുക്കുമ്പോൾ…
അടക്കിവച്ചകമനം…
ചങ്കൂറ്റക്കാരീ…അന്തമുള്ളിൽ പൊള്ളുന്നേ…
ചങ്കൂറ്റക്കാരാ… കേട്ടതില്ലിയൊന്നും…
ചങ്കൂറ്റക്കാരീ…ഉള്ളറിഞ്ഞേ നാം തമ്മിൽ…
ചങ്കൂറ്റക്കാരാ… എന്തിനാണൊരേ വൈരം…