ചന്ദാമാമാ chandhaamaama malayalam lyrics

 


ഗാനം : ചന്ദാമാമാ

ചിത്രം : ചന്ദാമാമ

രചന : കൈതപ്രം

ആലാപനം : എം ജി ശ്രീകുമാർ,കെ എസ് ചിത്ര

ചന്ദാമാമാ

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ 

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ 

നിനക്കെന്റെ പൊന്നിലമാളിക വീടുതുറന്നു തരാം

മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നുതരാം

ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണക്കാവടിയാടുവാന്‍

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ

കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തല്‍

അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍

കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തല്‍

അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍

നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലിത്തേൻമൊഴികള്‍

ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം

ഹൃദയം നിറയെ പരസ്പര പ്രേമസ്വപ്നം

സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം ചന്ദാമാമാ 

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ 

വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം

വസന്തങ്ങളാടിപ്പാടും സാഗരഗീതം

വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം

വസന്തങ്ങളാടിപ്പാടും സാഗരഗീതം

മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ

സ്വരങ്ങളില്‍ താളം തെന്നും കതിര്‍കിനാക്കള്‍

ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍

പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ ചന്ദാമാമാ

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ

നിനക്കെന്റെ പൊന്നിലമാളിക വീടുതുറന്നു തരാം

മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നുതരാം

ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണക്കാവടിയാടുവാന്‍

ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ

ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ 

Leave a Comment