ഗാനം : ഭയത്തെ കരുത്താൽ പൊരുതാം
ചിത്രം : ഖോ-ഖോ
രചന : വിനായക് ശശികുമാർ
ആലാപനം : ഭരത് രാജേഷ്
ഭയത്തെ കരുത്താൽ പൊരുതാം
ജയത്തെ മനസ്സാൽ കവരാം
ഇരുട്ടിൽ വെളിച്ചം പകരാം
ചിരിക്കും മുഖത്താൽ ഉയരാം
മൺതാരമേലെ താരകം
താനിറങ്ങി വന്നതോ
കൺകോണിലേതോ സൂര്യനോ
ജ്വാലയായ് നിന്നതോ
കൺ തുറക്ക് നീ പറക്ക്
നിന്നുലകം കീഴടക്ക്
ഇന്നലെകൾ നീ മറക്ക്
സദാ സദാ നീ തല പൊക്കി നടക്ക്
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറി വാ
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറി വാ
ഉ.. ഉ.. മാ ഗമാ ഗമാ രീസ
ഉ.. ഉ.. മാ ഗമാ ഗമാ രീപ
പഠിച്ച മണ്ണിൽ പാതമമരണം
ഉറച്ച മട്ടിൽ നീങ്ങണം
കൊതിച്ചതെല്ലാം നാല് വരയുടെ
അതിർത്ഥി തന്നിൽ നേടണം
ഒത്താരാവങ്ങൾ ചുറ്റിലും
കാതിലാർത്തിരമ്പണം
മറ്റേറുമേതോ പന്തയച്ചൂര് ചങ്കിലേറണം
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറി വാ
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറി വാ
ഓ ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറി വാ