ഗാനം : ആണല്ലാ പെണ്ണല്ലാ
ചിത്രം : ഞങ്ങൾ സന്തുഷ്ടരാണ്
രചന : എസ് രമേശൻ നായർ
ആലാപനം: എം ജി ശ്രീകുമാർ
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും
നാട്ടുനടപ്പു മറക്കാമോ
മാനത്ത് പൊങ്ങി പറന്നാലും
മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാന്റെ പൊൻകുടമായാലും
തന്റേടം ഇങ്ങനെ ആകാമോ
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ
എന്റെ പൂമിഴിയാളല്ലേ
ഇന്നു പോരിനു കൂരമ്പെടുത്താലോ
സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ
എന്റെ പൂമിഴിയാളല്ലേ
ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ
അകത്തളം നരകം നരകം നരകം
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല
നന്നല്ല നന്നല്ല നന്നല്ല
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും
നാട്ടുനടപ്പു മറക്കാമോ
മാനത്ത് പൊങ്ങി പറന്നാലും
മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാന്റെ പൊൻകുടമായാലും
തന്റേടം ഇങ്ങനെ ആകാമോ
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം