ആലിപ്പഴം പെറുക്കാൻ aalippazham perukkaan malayalam lyrics

 


ഗാനം : ആലിപ്പഴം പെറുക്കാൻ

ചിത്രം : മൈ ഡിയർ കുട്ടിച്ചാത്തൻ

രചന : ബിച്ചു തിരുമല

ആലാപനം : എസ് ജാനകി,എസ് പി ഷൈലജ

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ 

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ

പൂങ്കുരുവീ പൂവാങ്കുരുവീ

പൊന്നോലഞ്ഞാലിക്കുരുവീ

ഈ വഴി വാ

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ 

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ

പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ

ഈ വഴി വാ

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം

തല കീഴായ് നീന്താം തല കീഴായ് നീന്താം

അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടി വേല കാണാം

കുടമാറ്റം കാണാം പല കൂട്ടം കൂടാം

കരിമാറാലയിൽ കളിയൂഞ്ഞാലിടാം

കരിമാറാലയിൽ കളിയൂഞ്ഞാലിടാം 

കൈയ്യോടു കൈ കോർത്തു കൂത്താടാം  

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ 

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ

പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ

ഈ വഴി വാ

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ വാ

കെട്ടിലും കട്ടിലും  മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം

തുടി താളം കൂടാം തുടി താളം കൂടാം

വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം

ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം

വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ്

വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ് 

തമ്മിൽ തരം പോലെ ചാഞ്ചാടാം 

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ 

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ

പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ

ഈ വഴി വാ

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ വാ 

 

Leave a Comment