വെള്ളിമണിക്കുട vellimanikkuda malayalam lyrics

 


ഗാനം :വെള്ളിമണിക്കുട

ചിത്രം : ചതുരംഗം

രചന : എസ് രമേശൻ നായർ 

ആലാപനം : എം ജി ശ്രീകുമാർ 

വെള്ളിമണിക്കുട താനേ വിടരണ നേരം 

ചില്ലുനിലാമല ചിന്നി ചിതറിയ യാമം 

പതിനേഴിൻ പൂമൊഴി നിറമേഴും ചൂടി വാ 

പലനാളായ് നിന്നെ തേടും പൂമാരൻ വരവായി 

വെള്ളിമണിക്കുട താനേ വിടരണ നേരം 

ചില്ലുനിലാമല ചിന്നി ചിതറിയ യാമം 

പതിനേഴിൻ പൂമൊഴി നിറമേഴും ചൂടി വാ 

പലനാളായ് നിന്നെ തേടും പൂമാരൻ വരവായി 

മിഴി രണ്ടും മിന്നാമിന്നി പൂവ് പൂവ് 

മൊഴിതേടും ഉള്ളിനുള്ളിൽ നോവ് നോവ് 

പുഴയോരം മന്ദാരത്തിൻ കാവ് കാവ് 

അതിലൂറും തേനും തൂകി പോര് പോര് 

ഉല്ലസിക്കാൻ പൂവീട് മുല്ല പൂക്കും പൂമേട് 

പാടിയാടാൻ വന്നു ഞാൻ  മേളമോടെ നീ കൂട് 

നീ ആരോടും ചൊല്ലാതെ ദൂരെ 

ദൂരെ മാഞ്ഞതെന്തേ 

വെള്ളിമണിക്കുട താനേ വിടരണ നേരം 

ചില്ലുനിലാമല ചിന്നി ചിതറിയ യാമം 

പതിനേഴിൻ പൂമൊഴി നിറമേഴും ചൂടി വാ 

പലനാളായ് നിന്നെ തേടും പൂമാരൻ വരവായി 

തിരിനീട്ടും മാനം മേലെ താരം താരം 

കൈനീട്ടം നല്കാനെത്തി മോഹം മോഹം 

വരവീണാ നാദം കേട്ടു ചാരെ ചാരെ 

വഴിയോരം തേടുന്നു നീ ആരേ ആരേ 

മന്ദഹാസ തെരേരി ചന്ദ്രകാന്ത പൂചൂടി

വാതിലോളം വന്നില്ലേ പാരിജാത പൂങ്കാറ്റേ 

നീ ആരോടും ചൊല്ലാതെ ദൂരെ 

ദൂരെ മാഞ്ഞതെന്തേ 

വെള്ളിമണിക്കുട താനേ വിടരണ നേരം 

ചില്ലുനിലാമല ചിന്നി ചിതറിയ യാമം 

പതിനേഴിൻ പൂമൊഴി നിറമേഴും ചൂടി വാ 

പലനാളായ് നിന്നെ തേടും പൂമാരൻ വരവായി 

വെള്ളിമണിക്കുട താനേ വിടരണ നേരം 

ചില്ലുനിലാമല ചിന്നി ചിതറിയ യാമം 

പതിനേഴിൻ പൂമൊഴി നിറമേഴും ചൂടി വാ 

പലനാളായ് നിന്നെ തേടും പൂമാരൻ വരവായി  

 

Leave a Comment