പൂമുഖത്തൊരു poomukhathoru malayalam lyrics

 




ഗാനം : പൂമുഖത്തൊരു

ചിത്രം : വസന്തമാളിക

രചന :ഗിരീഷ് പുത്തഞ്ചേരി

ആലാപനം : എം ജി ശ്രീകുമാർ


പൂമുഖത്തൊരു പൊന്നിൻ വിളക്ക് 

പഞ്ചമിയുടെ പുഞ്ചിരി മുത്ത് 

പൂമഴപോൽ ആരോ പാടും 

പൂന്തേൻ താരാട്ട് 

പൂമുഖത്തൊരു പൊന്നിൻ വിളക്ക് 

പഞ്ചമിയുടെ പുഞ്ചിരി മുത്ത് 

പൂമഴപോൽ ആരോ പാടും 

പൂന്തേൻ താരാട്ട് 

കുളപ്പുര മാളികയിൽ 

വിഷുക്കണി കണ്ടുണരാൻ 

വിളിക്കുന്നു വെള്ളി നിലാവ് ഓ 

തങ്കനിറ തോടയിട്ടും 

മങ്കകളെ കണ്ണെറിയാൻ 

വിളിക്കുന്നു ആതിരരാവ് 

മുത്തണി കോലോത്തെ 

 

പൂമുഖത്തൊരു പൊന്നിൻ വിളക്ക് 

പഞ്ചമിയുടെ പുഞ്ചിരി മുത്ത് 

പൂമഴപോൽ ആരോ പാടും 

പൂന്തേൻ താരാട്ട് 

നെയ്യാമ്പൽ കുട നിവർത്തണ 

കുളക്കടവിന്റെ അരികിലായ് 

വണ്ണാത്തി കിളി ചിലയ്ക്കണ 

വയൽ വരമ്പിന്റെ നെറുകിലായ് 

മഞ്ഞു പെയ്യും മകര മാസ 

വെയിൽ വിരിയണ പുഴയിലെ 

കുഞ്ഞു കുഞ്ഞു വരലിനോട് 

കഥ പറഞ്ഞു തളരവെ 

എന്റെ ഓർമ്മയിൽ ഓ 

ഇടവത്തിൻ രാമഴയും പൂങ്കാറ്റും 

കുരവയും കുളിരുമായ് പടി കടന്ന് 

വന്നതെന്തിനോ  

പൂമുഖത്തൊരു പൊന്നിൻ വിളക്ക് 

പഞ്ചമിയുടെ പുഞ്ചിരി മുത്ത് 

പൂമഴപോൽ ആരോ പാടും 

പൂന്തേൻ താരാട്ട്

ആകാശം വിളക്ക് വയ്ക്കണൊ –

രണിയൻ കാവിന്റെ നടയിലും

പൂക്കാലം വിരിഞ്ഞൊരുങ്ങണൊ- 

രിലഞ്ഞി കാവുള്ള തൊടിയിലും 

ഞാറ്റുവേല കിളികൾ വന്നു 

കവിത മൂളും പുലരിയിൽ 

ആറ്റുവക്കിൽ ഉലഞ്ഞു നിക്കണ 

കൈത പൂക്കും സന്ധ്യയിൽ 

എന്റെ സ്വപ്നമേ ഓ

 മറക്കില്ല നിൻ ചിരിയും പൂ പാട്ടും 

കളകളും വളകളും തരളമായ നൊമ്പരങ്ങളും 

പൂമുഖത്തൊരു പൊന്നിൻ വിളക്ക് 

പഞ്ചമിയുടെ പുഞ്ചിരി മുത്ത് 

പൂമഴപോൽ ആരോ പാടും 

പൂന്തേൻ താരാട്ട്

കുളപ്പുര മാളികയിൽ 

വിഷുക്കണി കണ്ടുണരാൻ 

വിളിക്കുന്നു വെള്ളി നിലാവ് ഓ 

തങ്കനിറ തോടയിട്ടും 

മങ്കകളെ കണ്ണെറിയാൻ 

വിളിക്കുന്നു ആതിരരാവ് 

മുത്തണി കോലോത്തെ  

Leave a Comment