ഗാനം : പൂ പറിക്കാൻ പോരുമോ
ചിത്രം : കണ്ണകി
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : കെ ജെ യേശുദാസ്
കമലസെണ്ട് നാസീമേ നാസീമേ
വിമലസെണ്ട് ബദറിമേ ബദറിമേ
നിമകെയാര് ബേക്കമ്മാ
നിമകെയാര് ബേക്കമ്മാ
കമലസെണ്ട് നാസീമേ നാസീമേ
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
തള കിലുക്കാൻ പോരുമോ പോരുമോ
വള കിലുക്കാൻ പോരുമോ പോരുമോ
കാതിലോല നല്ലോല കുണുക്ക് തരാം
പവിഴമല്ലി മുക്കുത്തി കല്ലു തരാം
കാതിലോല നല്ലോല കുണുക്ക് തരാം
പവിഴമല്ലി മുക്കുത്തി കല്ലു തരാം
പൊന്നും മുത്തും കനവിൽ തൂവാം
അലരി കയ്യിൽ പുളകം നല്കാം
ഉദയപ്പൊൻ കുറി ചാർത്തി
കറുകപ്പുൽ കൊടി ചൂടിയ മലമുടിയിൽ
നമുക്ക് പോകാം ഓ….
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
തള കിലുക്കാൻ പോരുമോ പോരുമോ
വള കിലുക്കാൻ പോരുമോ പോരുമോ
പൈങ്കുരാലി പശുവിന്റെ പാല് തരാം
ചെങ്കദളി കുല കൊണ്ടൊരു വീട് തരാം
പൈങ്കുരാലി പശുവിന്റെ പാല് തരാം
ചെങ്കദളി കുല കൊണ്ടൊരു വീട് തരാം
തുമ്പച്ചോറും തുമ്പിപ്പാട്ടും
കൊട്ടും കുഴലും കപ്പം നല്കാം
മിന്നൽക്കൊടി മിന്നാക്കി
മഴവില്ലൊരു തേരാക്കി
മഴപൊഴിയും മനസ്സിലെത്താം
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
പൂ പറിക്കാൻ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാൻ പോരുമോ
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
ചാന്തുപൊട്ടുമായ് കളി ചിന്തു പാട്ടുമായ്
തള കിലുക്കാൻ പോരുമോ പോരുമോ
വള കിലുക്കാൻ പോരുമോ പോരുമോ
കമലസെണ്ട് നാസീമേ നാസീമേ
വിമലസെണ്ട് ബദറിമേ ബദറിമേ
നിമകെയാര് ബേക്കമ്മാ
നിമകെയാര് ബേക്കമ്മാ
നിമകെയാര് ബേക്കമ്മാ
നിമകെയാര് ബേക്കമ്മാ
കമലസെണ്ട് നാസീമേ നാസീമേ
വിമലസെണ്ട് ബദറിമേ ബദറിമേ