ഗാനം : പാവാട
ചിത്രം : കുഞ്ഞിരാമായണം
രചന : മനു മഞ്ജിത്ത്
ആലാപനം: ദയ ബിജിബാൽ
പാവാടത്തുമ്പാലെ തട്ട്യാലും…
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി..
അങ്ങേതോ നാട്ടീന്നീ പൂമാരന്‍
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം
നിലവിളക്കിന് തിരി തെറുക്കണം
നിറപറയത് വേണം
കുരവയിടാന്‍ കൂടു മുത്തോളം മുത്ത്യമ്മേ ..
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ്
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ.. തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരന്‍…
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം
അണ്ണാറക്കണ്ണാ ഓടിവാ കണ്ണാന്തുമ്പി പാറിവാ
കൂടണയാന്‍ തിടുക്കമെന്താടോ
അണ്ണാറക്കണ്ണാ ഓടിവാ കണ്ണാന്തുമ്പി പാറിവാ
കൂടണയാന്‍ തിടുക്കമെന്താടോ
തക്കിട തക്കിട
നീലാകാശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ
ഹേയ് മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ
മഞ്ഞപ്പൂവിന്‍ മേട്ടിലെ കുഞ്ഞപ്പുപ്പന്‍ താടിയായ്
നാടിതെല്ലാം നടന്നു കണ്ടീടാം
മഞ്ഞപ്പൂവിന്‍ മേട്ടിലെ കുഞ്ഞപ്പുപ്പന്‍ താടിയായ്
നാടിതെല്ലാം നടന്നു കണ്ടീടാം
തന്തിന തന്തിന
കണ്ണാടിത്തോടോരം പാടും വണ്ണാത്തിപ്പുള്ളിന്‍..
പായാരത്തിന്‍ പാല്‍പ്പായസക്കിണ്ണം കട്ടീടാം..
ഹേയ് പായാരത്തിന്‍ പാല്‍പ്പായസക്കിണ്ണം കട്ടീടാം..
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ്
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരന്‍
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം
നിലവിളക്കിന് തിരിതെറുക്കണം
നിറപറയത് വേണം
കുരവയിടാന്‍ കൂടു മുത്തോളം.. മുത്ത്യമ്മേ