ഓം ജയ ശൗരേ om jaya soure malayalam lyrics

 



ഗാനം : ഓം ജയ ശൗരേ

ചിത്രം : ബാംബൂ ബോയ്‌സ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര

ആ….. ആ.. ആ……..

ഓം ജയ ശൗരേ ജപലയ ശൗരേ

ഓം ജയ ശൗരേ ജപലയ ശൗരേ

നിൻമുളമുരളിക ഞങ്ങൾ 

പൊൻമുളമുരളിക ഞങ്ങൾ 

പാവന ജീവന ഗാനമിതാ പാടാം 

ഓം ജയ ശൗരേ ജപലയ ശൗരേ 

ഓം ജയ ശൗരേ ജപലയ ശൗരേ

കാട്ടുകടമ്പുകൾ പോലെ വിടർന്നൊരു 

കാനനമുളയിൽ കാറ്റു തലോടി 

ശ്യാമവർണ്ണനൊരു വേണുവാക്കി അതിലോരോ രാഗം മൂളി

ശ്യാമവർണ്ണനൊരു വേണുവാക്കി അതിലോരോ രാഗം മൂളി 

ബ്രഹ്മമായ്……… നാദബ്രഹ്മമായ്…. 

സൗമ്യമായ്….. സാന്ദ്രമായ് 

ഭാവ സുധാരസ സാഗരമായ് മാറി 

ഓം ജയ ശൗരേ ജപലയ ശൗരേ 

ഓം ജയ ശൗരേ ജപലയ ശൗരേ 

മാരുതലാളിത മേൽക്കിയുലഞ്ഞൊരു 

മായികമുളയിൽ തീപ്പൊരിയുണ്ടായ് 

രാമദേവനതു വില്ലുമാക്കി വനതീരം തേടിപ്പോയി 

രാമദേവനതു വില്ലുമാക്കി വനതീരം തേടിപ്പോയി 

ധർമ്മമായ്… കുലധർമ്മമായ്… 

കർമ്മമായ്… കവിതയായ്…. 

സീതാ സ്വയംവരഗീതകമായ് മാറി 

ഓം ജയ ശൗരേ ജപലയ ശൗരേ 

ഓം ജയ ശൗരേ ജപലയ ശൗരേ 

നിൻമുള മുരളിക ഞങ്ങൾ 

പൊൻമുള മുരളിക ഞങ്ങൾ 

പാവന ജീവന ഗാനമിതാ പാടാം 

ഓം ജയ ശൗരേ ജപലയ ശൗരേ 

ഓം ജയ ശൗരേ ജപലയ ശൗരേ 

Leave a Comment