ഗാനം : ഓള കൈ കൊണ്ട്
ചിത്രം : ബാംബൂ ബോയ്സ്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
ഓടി പോകണ പെണ്ണേ നില്ല്
ഓടി പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
തന്താന തന്താനാനനോ………………
ഓ………….. ഓ……..
ഇളവെയിൽക്കോടി ഞൊറി വെച്ചുടുത്ത്
തള വള കിങ്ങിണി ചിലങ്കയിട്ട്
ഇളവെയിൽക്കോടി ഞൊറി വെച്ചുടുത്ത്
തള വള കിങ്ങിണി ചിലങ്കയിട്ട്
നാവാമുകുന്ദനെയോർത്ത് നാരായണനാമം ജപിച്ച്
ഓടിപ്പോകണ പെണ്ണേ നില്ല്
ഓടിപ്പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം
ഓള കൈകൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
ചമ്രവട്ടത്ത് തൊഴാനായ് പോണോ
തൃപ്പ്രങ്ങോട്ട് ഭജിക്കാൻ പോണോ
ചമ്രവട്ടത്ത് തൊഴാനായ് പോണോ
തൃപ്പ്രങ്ങോട്ട് ഭജിക്കാൻ പോണോ
അഷ്ടമംഗല്യവുമായി ആരോ വിളിച്ചതു പോലെ
ഓടിപ്പോകണ പെണ്ണേ നില്ല്
ഓടിപ്പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്
ഓടി പോകണ പെണ്ണേ നില്ല്
ഓടിപ്പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം
ഓള കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച്