നീയും നിനക്കുള്ളൊരീ neeyum ninakkulloree malayalam lyrics




ഗാനം : നീയും നിനക്കുള്ളൊരീ 

ചിത്രം : വെളിപാടിന്റെ പുസ്തകം 

രചന : വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം: മധു ബാലകൃഷ്ണൻ,വൃന്ദ ഷമീക് ഘോഷ്

ഉം..ഉം..ഉം…ഉം …..

ഉം..ഉം..ഉം….ഉം….

ഉം..ഉം..ഉം….ഉം….

ഉം..ഉം..ഉം…ഉം…..

ഉം…ഉം…

നീയും നിനക്കുള്ളൊരീ ഞാനും

നിറയെ കുറുമ്പുള്ള കുഞ്ഞോളും

നീയും നിനക്കുള്ളൊരീ ഞാനും

നിറയെ കുറുമ്പുള്ള കുഞ്ഞോളും

തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ..

നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ

ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ

ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ..

വെള്ളിച്ചിലമ്പിളക്ക് കടലിൽ

മുങ്ങിക്കുളി കുളിക്ക്…

വെള്ളപ്പളുങ്കെടുക്ക് കരയിൽ

തുള്ളിക്കളി കളിക്ക്

വെള്ളിച്ചിലമ്പിളക്ക് കടലിൽ

മുങ്ങിക്കുളി കുളിക്ക്…

വെള്ളപ്പളുങ്കെടുക്ക് കരയിൽ

തുള്ളിക്കളി കളിക്ക്

ഉം..ഉം…ഉം…ഉം

ഉം…ഉം….

നീയും നിനക്കുള്ളൊരീ ഞാനും

നിറയെ കുറുമ്പുള്ള കുഞ്ഞോളും…

കളിചിരിയുടെ സുഖമറിയും കുടിയിതിലും

പവനണിയുക പകലേ.. നീ പകലേ..

ഇരുതിരികളിലൊരു കതിരിൻ

ഒളി വിതറാൻ ഇനി വരിക നീ

ഇതിലേ.. തേരിൽ ഇതിലേ..

കണ്ണിലുള്ള നീലയാഴി ഇന്നെനിക്കു താ..

ഉള്ളിലുള്ള മീൻ തുടിപ്പ്.. നീ തുടിച്ചു താ

പുത്തനായ ചന്ദിരന്റെ ചന്തമോടെ വാ

മുത്തുമിന്നാ മുത്തു വെച്ചു മാല കൊണ്ടു വാ

ഇതു തന്നീടാനോ.. കൊതി കൂടുന്നേ..

പതിവെന്നാലും.. മതിയില്ലെന്നേ..

ഉം..

നീയും നിനക്കുള്ളൊരീ ഞാനും..

ഉം നിറയെ കുറുമ്പുള്ള കുഞ്ഞോളും

ഉം നീയും നിനക്കുള്ളൊരീ ഞാനും…

ഈ ഞാനും…

നിറയെ കുറുമ്പുള്ള കുഞ്ഞോളും

തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ

നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ

ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ

ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ

വെള്ളിച്ചിലമ്പിളക്ക്..

കടലിൽ മുങ്ങിക്കുളി കുളിക്ക്

വെള്ളപ്പളുങ്കെടുക്ക് കരയിൽ

തുള്ളിക്കളി കളിക്ക്

വെള്ളിച്ചിലമ്പിളക്ക്..

കടലിൽ മുങ്ങിക്കുളി കുളിക്ക്

വെള്ളപ്പളുങ്കെടുക്ക് കരയിൽ

തുള്ളിക്കളി കളിക്ക്

വെള്ളിച്ചിലമ്പിളക്ക്..

കടലിൽ മുങ്ങിക്കുളി കുളിക്ക്

വെള്ളപ്പളുങ്കെടുക്ക് കരയിൽ

തുള്ളിക്കളി കളിക്ക്

നീയും നിനക്കുള്ളൊരീ ഞാനും

നിറയെ കുറുമ്പുള്ള കുഞ്ഞോളും..

Leave a Comment