നീലാംബലല്ലേ neelambalalle malayalam lyrics

 



ഗാനം :നീലാംബലല്ലേ

ചിത്രം : ചതുരംഗം

രചന : ഷിബു ചക്രവർത്തി

ആലാപനം : എം ജി ശ്രീകുമാർ,സൗമ്യ 

നീലാംബലല്ലേ നീയെന്റെതല്ലേ 

ഒരുവാക്കും മിണ്ടാത്തതെന്തേ 

വാസന്തമല്ലേ വിടരാത്തതെന്തേ 

താരാട്ടി തേനൂട്ടുകില്ലേ 

ഇത് കുളിരോലും മധു മാസമല്ലേ 

വേഴാമ്പലല്ലേ മോഹിച്ചതല്ലേ 

കുഴലൂതി പാടാത്തതെന്തേ 

വിളി കേട്ടതല്ലേ വൈകുന്നതെന്തേ 

സീമന്ത സിന്ദൂരമില്ലേ 

എന്നെ ഒരുപാട് സ്നേഹിച്ചതല്ലേ 

ചെന്താമര വിരിയും തുടു കവിളോരത്ത് 

എന്തേ ഒരു നാണത്തിൻ നിഴലാടുന്നു 

ഇനി നീ പോരീല്ലയോ ചാരെ 

താലിപ്പൂ ചാർത്തുവാൻ 

ആരാദ്യം പറയും ആദ്യാനുരാഗം 

അഴകേറുമീ രാത്രി നേരം 

കാതിൽ മൊഴിയില്ലേ മഴമാസക്കാറ്റേ 

വിടരില്ലേ പുഴയോര പൂവേ 

നീലാംബലല്ലേ നീയെന്റെതല്ലേ 

ഒരുവാക്കും മിണ്ടാത്തതെന്തേ 

വാസന്തമല്ലേ വിടരാത്തതെന്തേ 

താരാട്ടി തേനൂട്ടുകില്ലേ

ഇത് കുളിരോലും മധു മാസമല്ലേ  

കൊഞ്ചുന്നൊരു പെണ്ണേ നിൻ ഇളമാൻ കണ്ണിൽ 

ഓളങ്ങൾ ചാഞ്ചാടിയ ചന്തം കണ്ടേ 

പ്രണയം പൂചൂടവേ നീയെൻ 

ഹൃദയം കവരുന്നുവോ 

മുത്താരം മുത്തേ നീരാടുകില്ലേ 

പനിനീര് പെയ്യുന്ന നെഞ്ചിൽ 

എന്നെ തേടുന്നു തളിരോലും തീരം 

വിടരുന്നു മനതാരിൽ മോഹം 

നീലാംബലല്ലേ നീയെന്റെതല്ലേ 

ഒരുവാക്കും മിണ്ടാത്തതെന്തേ 

വാസന്തമല്ലേ വിടരാത്തതെന്തേ 

താരാട്ടി തേനൂട്ടുകില്ലേ

ഇത് കുളിരോലും മധു മാസമല്ലേ  

വേഴാമ്പലല്ലേ മോഹിച്ചതല്ലേ 

കുഴലൂതി പാടാത്തതെന്തേ 

വിളി കേട്ടതല്ലേ വൈകുന്നതെന്തേ 

സീമന്ത സിന്ദൂരമല്ലേ 

നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ  

Leave a Comment