ഗാനം : നടവഴിയും ഇടവഴിയും
ചിത്രം : പകൽപ്പൂരം
രചന : എസ് രമേശൻ നായർ
ആലാപനം : പന്തളം ബാലൻ
നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ
പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ
കറുകറെ രാവിന്റെ കാളയെ കണ്ടേ
വെളുവെളെ പകലിന്റെ കാളയന്നുണ്ടേ
കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ
കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ … ആരോ
ചണ്ഡിയാം ആനന്ദ യക്ഷിയെ പണ്ടൊരാൾ
മന്ത്രച്ചിലമ്പിനാൽ കെട്ടീ
അവളെ പ്രകോപിതയാക്കുവാൻ അന്നവൻ
അന്യയൊരു കന്യയെ പുൽകീ
പെണ്ണവൾ മറ്റാരുമറിയാതെ പേറ്റുനോ-
വെണ്ണിയീ വഴിയേ വരുന്നൂ … വരുന്നു
നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ
ആ വഴിക്കത്രേ വരുന്നു തൻ വേളിയും
അമ്മാത്തു പോകുവാനായീ
അവളിൽ തുടിക്കും കടിഞ്ഞൂൽക്കനിക്കുള്ളൊ-
രവതാര ദിവസങ്ങളെണ്ണീ
വില്ലുവണ്ടിച്ചന്തമാടുമാ വഴി നീളെ
വിരിയുന്നു കുടമണിത്താളം … താളം
നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ
പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ
കറുകറെ രാവിന്റെ കാളയെ കണ്ടേ
വെളുവെളെ പകലിന്റെ കാളയന്നുണ്ടേ
കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ
കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ … ആരോ