മൺപാതകളേ manpaathakale malayalam lyrics

 

ഗാനം : മൺപാതകളേ 

ചിത്രം : വെളിപാടിന്റെ പുസ്തകം 

രചന : റഫീക്ക് അഹമ്മദ്

ആലാപനം: ഷാൻ റഹ്മാൻ

മൺപാതകളേ….  ഒന്ന് പറഞ്ഞു തരൂ…

കാൽപ്പാടുകളാൽ… ഒരു കഥ എഴുതൂ

ഇനി ചേർത്തു വെയ്ക്കാം… ചില ചിറകടികൾ…

അതിൽ കോർത്ത് തരൂ… ചെറു തൂവലുകൾ…

ജാലകങ്ങൾ തുറക്കാം.. നേരിൻ നേർ വഴിയേ….

സൗര ദീപ്തി നിറയ്ക്കാം എന്നും നീർ മണിയിൽ..

ഓർക്കുവാൻ എന്നും ഓർക്കുവാൻ

ചേർക്കുവാൻ നെഞ്ചിൽ ചേർക്കുവാൻ…

പൂവിനും വെറും പുല്ലിനും

പേരിടാം… ഓരോ പേരിടാം

വിൺ വീഥികളേ… മഞ്ഞിൻ മറ ഞൊറിയൂ

വെൺ താരകളാൽ ഒരു കവിത തരൂ…

ഇതുവഴി…പോയവൾ മറവിയിൽ മാഞ്ഞവൾ

വിജനമാം… ഭൂമികൾ  ശാ.. ഫലങ്ങളായ്

മരുമണൽ കരകളേ.. സുഭലയായ് നെയ്തവൾ..

ഉറവകൾ നിറയുവാൻ.. പെയ്തുപോയവൾ

ധന്യ ജന്മകഥനങ്ങളാലെ… ഉള്ളുണർന്നു വരണേ…

മിന്നി മിന്നി മറയും കിനാവേ  മുന്നിലൊന്നു വരണേ…

ഇനി കാത്തു വെയ്ക്കാം ചില സുകൃതങ്ങൾ…

ഏതിരുളിലുമേ… വെൺ ജ്വാലകളായ്

വാതിലൊന്നു തുറക്കാം.. കേൾക്കാം തൂ.. മൊഴികൾ

പോയകാലമുതിപ്പൂ.. മുന്നിൽ പൊൻ വെയിലായ്

തേടിടാം…. ഇനി തേടിടാം…..

ഓർമ്മതൻ.. മയിൽപ്പീലികൾ

ചൂടിടാം… എന്നും ചൂടിടാം

മാറിൽ… ആ… മഴവില്ലുകൾ

മൺപാതകളേ 

Leave a Comment