ഗാനം : കരിനീലക്കണ്ണഴകി
ചിത്രം : കണ്ണകി
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : കെ എസ് ചിത്ര
ഓ ആ ആ ആ
ഓ ആ ആ ആ
ഓ ഓ ആ ആ
ഓ ഓ ആ ആ
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി ഓ
കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ
കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങൾ ഊർവലം പോകും
മാമധുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി ഓ
കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ
കനകച്ചിലമ്പു ചിലമ്പി
ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങീ……
തെരുവിൽ കേട്ടൊരു പാഴ്‌കഥയായി
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ കരൾത്തുടികൾ
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി ഓ
കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ
കനകച്ചിലമ്പു ചിലമ്പി
ഇത്തിരിപ്പെണ്ണിൻ പൂത്തിരിക്കൈയിലെ
നക്ഷത്രരാവിൻ തീപ്പന്തമാളി
പട്ടണങ്ങൾ പട്ടടയായി……
ആ മാറിൽനിന്നും ചിന്നിയ നൊമ്പരം
തിരുവഞ്ചിനാടിൻ തിലകമായ് മാറി
മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി ഓ
കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ
കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങൾ ഊർവലം പോകും
മാമധുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി ഓ
കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ
കനകച്ചിലമ്പു ചിലമ്പി