ബാംബൂ ബോയ്സ് bamboo boys malayalam lyrics

 


ഗാനം : ബാംബൂ ബോയ്സ്

ചിത്രം : ബാംബൂ ബോയ്‌സ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : മധു ബാലകൃഷ്ണൻ,കോറസ്

ബാംബൂ ബോയ്സ് ബാംബൂ… 

ബാംബൂ ബോയ്സ് ബാംബൂ….

പടപ്പാണ്ടി പരിഷകളിവരുടെ തെരുക്കൂത്തല്ലേ 

വെടിക്കോപ്പും മുളവടികടകവും മുഴുപ്രാന്തല്ലേ 

കുട്ടികരണമിതാ പല മട്ടിൽ പകിടയിതാ 

കെട്ടിപിടിയളിയാ ഇടിവെട്ടിപ്പിളരളിയാ 

ആരും കേൾക്കാത്ത വേതാള കഥപറയാം….

പടപ്പാണ്ടി പരിഷകളിവരുടെ തെരുക്കൂത്തല്ലേ 

വെടിക്കോപ്പും മുളവടികടകവും മുഴുപ്രാന്തല്ലേ 

കുട്ടികരണമിതാ പലമട്ടിൽ പകിടയിതാ 

കെട്ടിപിടിയളിയാ ഇടിവെട്ടിപ്പിളരളിയാ 

ആരും കേൾക്കാത്ത വേതാള കഥപറയാം…

ബാംബൂ ബോയ്സ് ബാംബൂ…. 

ബാംബൂ ബോയ്സ് ബാംബൂ….

അറിയാ നഗരം…  അടിമേൽ മറിയും…. 

ഒരു ഞാണിന്മേൽ കോൺ തെറ്റി 

കാൽതട്ടി കോൽ മുട്ടുമ്പോൾ….. 

ഈ ചാന്നാനും ചേന്നാനും സാത്താനും നാടോടുമ്പോൾ…. 

ചടുലകുടിലമൊരു കഠിനതടവു പിഴ പഴയ നരകമിതുതാൻ

ചടുലകുടിലമൊരു കഠിനതടവു പിഴ പഴയ നരകമിതുതാൻ

ഇത് പാവങ്ങൾ തൻ പാതാളമോ… 

ബാംബൂ ബോയ്സ് ബാംബൂ…. 

ബാംബൂ ബോയ്സ് ബാംബൂ…. 

കുറുവാൽച്ചിറകിൽ ഉയരും കിളി പോൽ 

ഒരു കൂടില്ലാ കര തേടി കൂനിന്മേൽ കുരുവാകുമ്പോൾ… 

ഒരു വലയില്ലാ കൊലമണ്ണിൽ കനി തേടി കളിയാടുമ്പോൾ 

പിടികൾ വിരളമൊരു കുരുട് ചരടിലടി പതറി മറയുമുലകിൽ 

പിടികൾ വിരളമൊരു കുരുട് ചരടിലടി പതറി മറയുമുലകിൽ

ഇതുപാവങ്ങൾ തൻ പാതാളമോ…..

ബാംബൂ ബോയ്സ് ബാംബൂ…. 

ബാംബൂ ബോയ്സ് ബാംബൂ… 

പടപ്പാണ്ടി പരിഷകളിവരുടെ തെരുക്കൂത്തല്ലേ 

വെടിക്കോപ്പും മുളവടികടകവും മുഴുപ്രാന്തല്ലേ 

കുട്ടികരണമിതാ പല മട്ടിൽ പകിടയിതാ 

കെട്ടിപിടിയളിയാ ഇടിവെട്ടിപ്പിളരളിയാ 

ആരും കേൾക്കാത്ത വേതാള കഥപറയാം….

ബാംബൂ ബോയ്സ് ബാംബൂ…. 

ബാംബൂ ബോയ്സ് ബാംബൂ…. 

Leave a Comment