അയ്യയ്യോ അയ്യയ്യോ ayyayyo ayyayyo malayalam lyrics

 


ഗാനം : അയ്യയ്യോ അയ്യയ്യോ

ചിത്രം : കുഞ്ഞിരാമായണം

രചന : മനു മഞ്ജിത്ത്

ആലാപനം: വിനീത് ശ്രീനിവാസൻ

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത് 

കണ്ണിലോ കണ്ണീരിൻ പെരുമാരി 

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത് 

കണ്ണിലോ കണ്ണീരിൻ പെരുമാരി

എന്താണെടോ ഏതാണെടോ 

എങ്ങാണെടോ ഒരു കച്ചിതുരുമ്പ് 

വീണ്ടും വീണ്ടും ഒരു ശാപശകുനപ്പിഴയായ് ഞാനീ 

നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ 

ചത്തേ ചത്തേ ഇനി കാല് രണ്ടും കൂട്ടി കെട്ട്  

തെക്കേ ദിക്കിൽ എവിടേലും കുഴിമാന്ത് 

ആരോ വീശും വലയിൽ അറിയാതെ 

മീനായ് ഞാനോ വീണേ പിടയുന്നേ 

എട്ടും പൊട്ടിയ പട്ടമിതാ ഇനി എന്തോ 

ഇടവും വലവും വേദനകൾ ചിരിതൂകി 

എന്നാലും പെണ്ണേ എന്റെ ചങ്കിൽ 

ചുണ്ണാബ് തേച്ചതെന്തിനാ 

വയ്യേ പൊന്നേ ഇനി ആരും എന്നെ നോക്കിടേണ്ട 

സ്വന്തോം ബന്ധോം പണിതന്നെ ആവോളം 

ചുമ്മാ നിക്കും ഒരു നോക്കി കുത്തി പോലും 

എന്നെ നോക്കി ചൊല്ലി പാഴ്ജന്മം ഒരു കഷ്ടം 

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത് 

കണ്ണിലോ കണ്ണീരിൻ പെരുമാരി 

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത് 

കണ്ണിലോ കണ്ണീരിൻ പെരുമാരി

എന്താണെടോ ഏതാണെടോ 

എങ്ങാണെടോ ഒരു കച്ചിതുരുമ്പ് 

വീണ്ടും വീണ്ടും ഒരു ശാപശകുനപ്പിഴയായ് ഞാനീ 

നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ 

ചത്തേ ചത്തേ ഇനി കാല് രണ്ടും കൂട്ടി കെട്ട്  

തെക്കേ ദിക്കിൽ എവിടേലും കുഴിമാന്ത് 

Leave a Comment