പാതിരവായി നേരം paathiravaayi neram malayalam lyrics

 




ഗാനം :പാതിരവായി നേരം

ചിത്രം : വിയറ്റ്നാം കോളനി      

രചന : ബിച്ചു തിരുമല 

ആലാപനം : മിൻ മിനി

ആ…………………………ആ..

ആ…………ആ…………..ആ

പാതിരവായി നേരം പനിനീർകുളിരമ്പിളീ

എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ 

എന്തിനിന്നുറങ്ങാതലയുന്നു നീ

ആരീരം രാരം പാടി കടിഞ്ഞൂൽകനവോടെയീ

താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ 

ഉറങ്ങാതുരുകുന്നു ഞാൻ

ഉം…………..ഉം…………………ഉം…

നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി

പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ

കിന്നാര കാറ്റിൻ‌റെ കാതിൽ 

പുന്നാരം ഞാനൊന്നു ചൊല്ലി ഓ………..

കിന്നാര കാറ്റിൻ‌റെ കാതിൽ 

പുന്നാരം ഞാനൊന്നു ചൊല്ലി

നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

ഓ…………..ഉം……………

പാതിരവായി നേരം പനിനീർകുളിരമ്പിളീ

എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ 

എന്തിനിന്നുറങ്ങാതലയുന്നു നീ

മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം

എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ

ഗോവണി താഴത്തു വന്നേ…………….. 

ദാവണി സ്വപ്നവും കണ്ടേ……………ഓ…………..

ഗോവണി താഴത്തു വന്നേ 

ദാവണി സ്വപ്നവും കണ്ടേ

നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

ഓ…………ഉം………………

പാതിരവായി നേരം പനിനീർകുളിരമ്പിളീ

എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ 

എന്തിനിന്നുറങ്ങാതലയുന്നു നീ

ആരീരം രാരം പാടി കടിഞ്ഞൂൽകനവോടെയീ

താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ 

ഉറങ്ങാതുരുകുന്നു ഞാൻ

ഉം…………..ഉം…………………ഉം…

ഉം……….ഉം……………..ഉം………..

Leave a Comment