ഗാനം :പാടാതെങ്ങെങ്ങോ
ചിത്രം : വെറുതെ ഒരു ഭാര്യ
രചന : വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : ബിജു നാരായണൻ
പാടാതെങ്ങെങ്ങോ കേഴുന്നു രാരീരം
തീരാ ദു:ഖത്തിൽ നീയേതോ മന്ദാരം
മിന്നുന്ന ജീവന്റെ മൺ വീണയിൽ
കണ്ണീരായ് വീണോ നീലാംബരീ
വേനൽ തെന്നൽ വീശുന്ന നേരങ്ങളിൽ
ഒറ്റക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ
കാലത്തുണരുംപുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ
സുഖങ്ങളിൽ പങ്കില്ലാതെ
മനസ്സിലെ തീയൊന്നൂതി
ഉഷസ്സിൻ തീരം കണ്ടവളേ
സുഖങ്ങളിൽ പങ്കില്ലാതെ
മനസ്സിലെ തീയൊന്നൂതി
ഉഷസ്സിൻ തീരം കണ്ടവളേ
ഒരുക്കുന്നതെല്ലാം നുണഞ്ഞൊന്നു കാണാൻ
നിറച്ചു നീ വിളമ്പിയോ ഇലത്തളിരിൽ
ഒരുക്കുന്നതെല്ലാം നുണഞ്ഞൊന്നു കാണാൻ
നിറച്ചു നീ വിളമ്പിയോ ഇലത്തളിരിൽ
കരി ചേരും നാളം നീയല്ലേ
ഇട നെഞ്ചം താനേ നീറുന്നോ
കരി ചേരും നാളം നീയല്ലേ
ഇട നെഞ്ചം താനേ നീറുന്നോ
പാടാതെങ്ങെങ്ങോ കേഴുന്നു രാരീരം
തീരാ ദു:ഖത്തിൽ നീയേതോ മന്ദാരം
ചിലങ്കയിൽ മുത്തില്ലാതെ
ചുരത്തുവാൻ തേനില്ലാതെ
ഇരുട്ടിൻ മാറിൽ വീണവളേ
ചിലങ്കയിൽ മുത്തില്ലാതെ
ചുരത്തുവാൻ തേനില്ലാതെ
ഇരുട്ടിൻ മാറിൽ വീണവളേ
കൊതിക്കുന്നതെല്ലാം കനൽ ചൂടിലിന്നും
വരണ്ടുവോ കരിഞ്ഞുവോ ഇണക്കരികിൽ
കൊതിക്കുന്നതെല്ലാം കനൽ ചൂടിലിന്നും
വരണ്ടുവോ കരിഞ്ഞുവോ ഇണക്കരികിൽ
മിഴിനീരിൻ കുമ്പിൾ നീയല്ലേ
കരയാനോ ജന്മം പോരെന്നോ
മിഴിനീരിൻ കുമ്പിൾ നീയല്ലേ
കരയാനോ ജന്മം പോരെന്നോ
പാടാതെങ്ങെങ്ങോ കേഴുന്നു രാരീരം
തീരാ ദു:ഖത്തിൽ നീയേതോ മന്ദാരം
മിന്നുന്ന ജീവന്റെ മൺ വീണയിൽ
കണ്ണീരായ് വീണോ നീലാംബരീ
വേനൽ തെന്നൽ വീശുന്ന നേരങ്ങളിൽ
ഒറ്റക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ
കാലത്തുണരുംപുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ