ഒറ്റക്കമ്പിനാദം ottakkambi naadham malayalam lyrics

ഗാനം :ഒറ്റക്കമ്പിനാദം

ചിത്രം : തേനും വയമ്പും     

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജെ യേശുദാസ് 

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

ഏകഭാവം ഏതോ താളം, മൂകരാഗ ഗാനാലാപം

ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ

ഈ വരിശകളിൽ……….

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ

നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ

നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ

നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ

എന്നും ഉള്ളിലെ ദാഹമെങ്കിലും….

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

നിന്നിളം മാറിലെ വികാരമായ്  അലിഞ്ഞീടാൻ

നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ

എന്റെ നെഞ്ചിലെ മോഹമെങ്കിലും….

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

ഏകഭാവം ഏതോ താളം, മൂകരാഗ ഗാനാലാപം

ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ

ഈ വരിശകളിൽ……….

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ

Leave a Comment