ഗാനം :മഞ്ഞിൽ കുളിക്കും
ചിത്രം : വെറുതെ ഒരു ഭാര്യ
രചന : വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : ശ്യാം ധർമ്മൻ
മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്
മണിത്തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്
വന്നു ചേരാൻ നിന്നെ പുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
പുതു പിച്ചിപ്പൂവിൻ ചിരിയോടെ
നറു മുല്ലപ്പൂവിൻ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടൻ പെണ്ണായ് മാറാമോ
മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്
മണിത്തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്
വന്നു ചേരാൻ നിന്നെ പുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
തണുപ്പാകെ മറന്നീടാൻ
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലേ…………..
തണുപ്പാകെ മറന്നീടാൻ
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലേ…………..
മഞ്ഞേ മണി മാറാതെ
രാവേ പടി ചാരാതെ
കണ്ണേ ഇമ ചിമ്മാതെ
മലരമ്പൊന്നു കൊള്ളുന്ന നേരങ്ങളിൽ
മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്
മണിത്തത്തമ്മേ
മുളക്കുന്നെൻ കുളിരോടെ
വെൺ തിങ്കൾ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ…………..
മുളക്കുന്നെൻ കുളിരോടെ
വെൺ തിങ്കൾ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ…………..
ആണിൻ കുയിലമ്മേ നീ
നേരം പുലരുന്നെന്നായ്
ചുമ്മാ കുഴലൂതാതെ
മണിമാരന്റെ ശീലുള്ള യാമങ്ങളിൽ
മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്
മണിത്തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്
വന്നു ചേരാൻ നിന്നെ പുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
പുതു പിച്ചിപ്പൂവിൻ ചിരിയോടെ
നറു മുല്ലപ്പൂവിൻ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടൻ പെണ്ണായ് മാറാമോ
മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്
മണിത്തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്
വന്നു ചേരാൻ നിന്നെ പുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ