കാറ്റേ കാറ്റേ katte katte malayalam lyrics

 


ഗാനം :കാറ്റേ കാറ്റേ

ചിത്രം : സെല്ലുലോയിഡ് 

രചന : റഫീക്ക് അഹമ്മദ്

ആലാപനം :ജി ശ്രീറാം,വൈക്കം വിജയലക്ഷ്മി

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ

പാട്ടും മൂളിവന്നോ

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെ തേൻ നിറഞ്ഞോ

ആകെ തേൻ നിറഞ്ഞോ

ആറ്റുനോറ്റ് ഈ കാണാമരത്തിനു

പൂവും കായും വന്നോ

മീനത്തീവെയിലിൻ ചൂടിൽ തണുതണെ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

ഇന്നലെയെന്നോ പോയ് മറഞ്ഞു

ഇന്നൊരു സ്വപ്നം കൂടെ വന്നൂ

വെന്തുകരിഞ്ഞൊരു ചില്ലകളിൽ

ചെന്തളിരിൻ തല പൊന്തിവന്നു

കുഞ്ഞിളം കൈ വീശിവീശി

ഓടിവായോ പൊന്നുഷസ്സേ

കിന്നരിക്കാൻ ഓമനിക്കാൻ

മുത്തണിപ്പൂന്തൊട്ടിലാട്ടി

കാതിൽ തേന്മൊഴി ചൊല്ലാമോ 

കാറ്റേ കാറ്റേ

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ

പാട്ടും മൂളിവന്നോ

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെത്തേൻ നിറഞ്ഞോ

ആകെത്തേൻ നിറഞ്ഞോ

ആ………….ആ……….

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു

വെണ്ണിനിലാവിൻ തേരു വന്നു

പുത്തരിപ്പാടം പൂത്തുലഞ്ഞു

വ്യാകുലരാവിൻ കോളൊഴിഞ്ഞു

ഇത്തിരിപൂ മൊട്ടുപോലെ

കാത്തിരിപ്പൂ കൺ വിരിയാൻ

തത്തിവരൂ കൊഞ്ചി വരൂ

തത്തകളേ അഞ്ചിതമായ്

നേരം നല്ലത് നേരാമോ

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെ തേൻ നിറഞ്ഞോ

ആറ്റുനോറ്റ് ഈ കാണാമരത്തിനു

പൂവും കായും വന്നോ

മീനത്തീവെയിലിൻ ചൂടിൽ തണുതണെ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

Leave a Comment