ഗാനം : കസവു ഞൊറിയുമൊരു
ചിത്രം : ഉദാഹരണം സുജാത
രചന : ഡി സന്തോഷ്
ആലാപനം : ഗായത്രി വർമ്മ
കസവു ഞൊറിയുമൊരു പുലരി
കളഭമണിയുമുഷമലരി
കസവു ഞൊറിയുമൊരു പുലരി
നറു കളഭമണിയുമുഷമലരി
ആലോലമിളകുമൊരിതളിലെ
ഹിമകണമരുളിയ കതിരുകളൊരു
പുതുകസവു ഞൊറിയുമൊരു പുലരി
നറു കളഭമണിയുമുഷമലരി
കസവു ഞൊറിയുമൊരു പുലരി
ആകാശമരുണനിറമണിയുമസുലഭ
സുരഭിലയാമമായ്
ആ ഗംഗ ഒഴുകിയൊഴുകിവരും
അനുപമ നിറ ലയകാവ്യമായ്
മാരിമുകിലിൻ തൂവലിതു
പൊഴിഞ്ഞിടുമൊരു കന്നിപ്പാടം
ഒന്നുവിരിയാൻ ഇന്നുലയും
ഇളം പൂക്കളിവിടെ
പുലരൊളിയേതോ കന്യയായ്
മിഴിയെഴുതുന്നരികേ
പൂത്തുവിടരും പുണ്യമിതു പുലരിമലരു
വിരിയുമരിയ കതിരൊളി
ആരാമമുദയരഥമണയുമഭിനവ
കിസലയഗേഹമായ്
ആഷാഢമുയിരിലിതളണിയുമതിശയ
സുമധുരസൂനമായ്
ഏതു കുളിരിൽ മുങ്ങിയിതളുലഞ്ഞാടുമൊരു
പനിനീർപ്പൂവ്
ഒന്നു തെളിയാൻ കാത്തിരുന്നു
വെയിൽനാളമിവിടെ
നിറകതിരേതോ തൂവലായ്
നിറമെഴുതും വഴിയേ
കാറ്റിലുലയും പുളകമിതു തരളലതിക
പടരുമരിയ പുലരൊളി
കസവു ഞൊറിയുമൊരു പുലരി
കളഭമണിയുമുഷമലരി
കസവു ഞൊറിയുമൊരു പുലരി
നറു കളഭമണിയുമുഷമലരി
ആലോലമിളകുമൊരിതളിലെ
ഹിമകണമരുളിയ കതിരുകളൊരു
പുതു കസവു ഞൊറിയുമൊരു പുലരി
നറു കളഭമണിയുമുഷമലരി
കസവു ഞൊറിയുമൊരു പുലരി
ആ…………………………
ആ…………….ആ………………