ഗാനം :കണ്ടാൽ ഞാനൊരു
ചിത്രം : സൗണ്ട് തോമ
രചന : നാദിർഷ
ആലാപനം :ദിലീപ്
കണ്ടാൽ ഞാനൊരു സുന്ദരനാ
ഈ നാട്ടിന് കിന്നര കോമളനാ
പല കാമിനിമാരുടെ കാമുകനാ
പണ്ടേ ഞാനൊരു വീരനാ..
മീശ വടിച്ചാൽ ഷാരുഖാനാ
ഞാൻ മസിൽ പിരിച്ചാൽ സൽമാൻഖാൻ
ഫൈറ്റിൽ ഞാനൊരു ജാക്കിച്ചാൻ
ഹൈറ്റിൽ അമിതാഭ് ബച്ചനാ
സ്റ്റൈലിൽ ഞാനൊരു രജനി
പവറിൽ ഞാനൊരു ഗജനി
ഡാൻസിൽ മൈക്കിൾ ജാക്സണ്
ആക്ടിൽ ഞാനൊരു പ്രാന്തനാ
എന്നെക്കണ്ടൊരു ഫോറിൻ തടിയൻ
ഡാൻസ് കളിച്ചപ്പോൾ ..
അത് ഒപ്പം ഗങ്ങം സ്റ്റൈൽ
ഇതെന്റെ തോമാ സ്റ്റൈൽ
അത് ഒപ്പം ഗങ്ങം സ്റ്റൈൽ
ഇതെന്റെ തോമാ സ്റ്റൈൽ
സസസ രിരിരി ഗമപ ഗമഗമ
എന്താ ഗമ എന്റെ പൊന്നോ
എന്നെ കെട്ടാനായി വന്നെ
ഐശ്വര്യ റായി വീട്ടിൽ വന്നെ
എന്റെ കാലു പിടിച്ചൊരു നേരം
ഞാൻ പറഞ്ഞു നോ നോ നോ
ബോണ്ട് പടത്തിൽ നായകനാകാൻ
ബോളിവൂഡ് വിളിച്ചൊരു നേരം
ബോണ്ട തിന്നു ഞാൻ പറഞ്ഞു
വേണ്ട മോനെ ഗോ ഗോ ഗോ
പണ്ടൊരു നാളിൽ കച്ചേരിക്ക്
പാടാൻ പോയൊരു നേരത്ത്
ഫ്ലൈറ്റ് പിടിച്ച് കേൾക്കാൻ വന്നു
സാക്ഷാൽ നമ്മുടെ ദാസേട്ടൻ
എന്തൊരു പാട്ടിത് തോമ ..
ഇത് എന്തൊരു സംഗതി തോമാ..
എന്തൊരു ശബ്ദം എന്തൊരു താളം
എന്തൊരു സംഗീതം..
ഇതെല്ലാം തോമ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ
ഇതെല്ലാം തോമ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ
കണ്ടാൽ ഞാനൊരു സുന്ദരനാ
ഈ നാട്ടിന് കിന്നര കോമളനാ
പല കാമിനിമാരുടെ കാമുകനാ
പണ്ടേ ഞാനൊരു വീരനാ..
കള്ളിപ്പെണ്ണെ നീ എന്റെ മുന്നിൽ
ഇന്ന് നീയോരു ഷീലയായാൽ
മണ്ടിപ്പെണ്ണെ നിന്റെ മുൻപിൽ
പ്രേംനസീറായി മാറും ഞാൻ
ഞാനും നീയും തമ്മിലുള്ള
പ്രേമത്തിന്റെ സിംബലായി
ഷാജഹാനെപ്പോലെ ഇവിടെ
താജ്മഹാല് തീർക്കും ഞാൻ
റ്റൈറ്റാനിക്കിലെ നായികയായി
നീയെൻ മുന്നിൽ വന്നെന്നാൽ
നായകനായൊരു ജാക്കായ് നിന്റെ
പിറകെ തന്നെ കൂടും ഞാൻ
കപ്പല് മുങ്ങിക്കോട്ടേ അത് കടലിൽ മുങ്ങിക്കോട്ടേ
നിന്നേം കൊണ്ടേ അറ്റ്ലാന്റിക് നീന്തിക്കേറും ഞാൻ
അതാണ് തോമസ് സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ
അതാണ് തോമസ് സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ