ഗാനം :ചെല്ലം ചെല്ലം
ചിത്രം : ചമ്പക്കുളം തച്ചൻ
രചന : ബിച്ചു തിരുമല
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര
ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ……..ചിങ്കാരസംഗമോത്സവം
പൂവാങ്കുറിഞ്ഞ്യോലമ്മേ
പൂച്ചങ്ങാലീ നിന്നെ കാണാൻ
ആരാണ്ടെങ്ങാൻ വന്നോ വന്നോടീ
ഹോയ് ഹൊയ് ഹൊയ്
ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ……..ചിങ്കാരസംഗമോത്സവം
നീർച്ചേല ചൂടും നിറകായലോളമേ
നീരാടി നീന്തും കിളിമാനസങ്ങളേ
കനവുകളിൽ പൊലിയോ പൊലിയോ
കസവഴകൾ ഞൊറിയോ ഞൊറിയോ
നക്ഷത്രമാണിക്യരത്നം പതിച്ചിട്ട
വെണ്ണിലാക്കണ്ണാടിയിൽ
മുന്നാഴിയമ്പിളിച്ചാറൊഴിച്ചൂഴിയെ
ചന്ദനക്കാപ്പിട്ടുവോ
ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ……..ചിങ്കാരസംഗമോത്സവം
മുത്തോടുമുത്തിന്മേലാകെ മൂടുമീ
മൂവന്തിനേരം പകരുന്ന കൗതുകം
മിഴിയിടയും ലഹരീമധുരം
മൊഴിയുടയും ലയമീ ലയനം
മുത്തം കൊരുത്തിട്ടൊരിത്തിരിച്ചുണ്ടത്തെ
അത്തിപ്പഴം കൊതിക്കും
സ്വപ്നം മെടഞ്ഞിട്ട ചിത്തിരത്തൂവലോടെത്തുമെൻ
കൊച്ചു മോഹം
ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ……..ചിങ്കാരസംഗമോത്സവം
പൂവാങ്കുറിഞ്ഞ്യോലമ്മേ
പൂച്ചങ്ങാലീ നിന്നെ കാണാൻ
ആരാണ്ടെങ്ങാൻ വന്നോ വന്നോടീ
ഹോയ് ഹൊയ് ഹൊയ്
ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ……..ചിങ്കാരസംഗമോത്സവം