ഗാനം : ചന്തം തികഞ്ഞൊരു
ചിത്രം :ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള
രചന : സ്നേഹചന്ദ്രൻ എഴിക്കര
ആലാപനം : സുധീർ പറവൂർ
ചന്തം തികഞ്ഞൊരു പെണ്ണേ………….
ആ… ചന്തം തികഞ്ഞൊരു പെണ്ണേ നിനക്കെന്റെ
നെഞ്ചിൽ കൂട്ടി ഞാൻ കൂട്…
ചന്തം തികഞ്ഞൊരു പെണ്ണേ നിനക്കെന്റെ
നെഞ്ചിൽ കൂട്ടി ഞാൻ കൂട്…
കാത്തിരുന്നപ്പഴോ നീയണഞ്ഞപ്പോ
കാറ്റ് പറത്തിയ കൂട്…
കാത്തിരുന്നപ്പഴോ നീയണഞ്ഞപ്പോ
കാറ്റ് പറത്തിയ കൂട്…
മോഹത്തിൻ വല്ലിയിൽ മുള്ള് തറച്ചാല്‍
പൂത്തു വിടരുമോ പൂവ്…
മോഹത്തിൻ വല്ലിയിൽ മുള്ള് തറച്ചാല്‍
പൂത്തു വിടരുമോ പൂവ്…
പെണ്ണിന്റെ നെഞ്ചില്‍ കോപം നുരച്ചാല്
പൊട്ടി മുളയ്ക്കുമോ പ്രേമം…
പൊട്ടി മുളയ്ക്കുമോ പ്രേമം…
കണ്ണില്‍ കൊള്ളാതെടുക്കണം മുള്ളിനെ…
കാതോരം ചൊല്ലിയെറിയണം പ്രേമത്തെ…
കണ്ണില്‍ കൊള്ളാതെടുക്കണം മുള്ളിനെ…
കാതോരം ചൊല്ലിയെറിയണം പ്രേമത്തെ…
കണ്ടോണ്ടിരുന്നാലാ കാരകാരപ്പഴം
കാക്ക കൊത്തി പോകും, ചങ്ങാതീ..
കാക്കച്ചി കൊത്തി പോകും…
കണ്ടോണ്ടിരുന്നാലാ കാരകാരപ്പഴം
കാക്ക കൊത്തി പോകും, ചങ്ങാതീ..
കാക്കച്ചി കൊത്തി പോകും…
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ…
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ…
കൊണ്ടറിയുമ്പഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം…
കൊണ്ടറിയുമ്പഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം…
ഷാപ്പിലെ വെള്ളത്തിൻ താളം…
ഷാപ്പിലെ വെള്ളത്തിൻ താളം…
ഷാപ്പിലെ വെള്ളത്തിൻ താളം…