രാവിന്‍ നിലാക്കായല്‍ raavin nilaakaayal malayalam lyrics

 

ഗാനം :രാവിന്‍ നിലാക്കായല്‍ 

ചിത്രം : മഴവില്ല്

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ്

രാവിന്‍ നിലാക്കായല്‍ 

ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍

പ്രേമാര്‍ദ്രമാകുന്നു

പള്ളിത്തേരില്‍ നിന്നെക്കാണാന്‍

വന്നെത്തുന്നു വെള്ളിത്തിങ്കള്‍

രജനീഗീതങ്ങള്‍ പോലെ

വീണ്ടും കേള്‍പ്പൂ……………

സ്നേ…ഹ വീണാനാ…..ദം…

അഴകിന്‍ പൊൻതൂവലില്‍……….. നീയും

കവിതയോ പ്രണയമോ…

രാവിന്‍ നിലാക്കായല്‍ 

ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍

പ്രേമാര്‍ദ്രമാകുന്നു

ഓലത്തുമ്പില്‍ ഓലഞ്ഞാലി

തേങ്ങീ വിരഹാര്‍ദ്രം

ഓടക്കൊമ്പിൽ ഓളംതുള്ളീ

കാറ്റിന്‍ കുരലാരം

നീയെവിടേ…………………………നീയെവിടെ

ചൈത്രരാവിന്‍ ഓമലാളെ പോ…….രൂ…….. നീ 

രാവിന്‍ നിലാക്കായല്‍ 

ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍

പ്രേമാര്‍ദ്രമാകുന്നു

പീലിക്കാവില്‍ വര്‍ണ്ണംപെയ്തു

എങ്ങും പൂമഴയായ്

നിന്നെത്തേടി നീലാകാശം

മിന്നീ പൊൻതാരം

ഇനി വരുമോ……………………..ഇനി വരുമോ

ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ 

രാവിന്‍ നിലാക്കായല്‍ 

ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍

പ്രേമാര്‍ദ്രമാകുന്നു

പള്ളിത്തേരില്‍ നിന്നെക്കാണാന്‍

വന്നെത്തുന്നു വെള്ളിത്തിങ്കള്‍

രജനീഗീതങ്ങള്‍ പോലെ

വീണ്ടും കേള്‍പ്പൂ………………..

സ്നേ..ഹ വീണാനാദം………….

അഴകിന്‍ പൊൻതൂവലില്‍ നീയും

കവിതയോ പ്രണയമോ…

രാവിന്‍ നിലാക്കായല്‍ 

ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍

പ്രേമാര്‍ദ്രമാകുന്നു

Leave a Comment