ഗാനം : പൊന്നമ്പിളിപ്പൊട്ടും
ചിത്രം : നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
മനസ്സാകവേ…. കുതിരുമമൃത മഴയായ് ഓ….
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
ആമ്പല്‍പ്പൂവു പോലെ പൂക്കും കണ്ണിൽ നാണമായ്
മന്ദം മന്ദം എന്നേ നോക്കി മൗനം പൂണ്ടവൾ
ചുണ്ടിൽ ചെണ്ടുമല്ലി പൂക്കും പൂന്തേൻ ചിന്തവേ
മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ
അവളെൻ നെഞ്ചിലുണരും പ്രേമകല തൻ ദേവിയായ്
ഹൃദയം പൂത്തുവിരിയും ദീപ നിര തൻ നാളമായ്
ഉള്ളിന്നുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാശോഭയാ..യ്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ…
കണ്ണിൽക്കണ്ട സ്വപ്നമെല്ലാം കനലായ് വിങ്ങിയോ
ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായ് തീർന്നുവോ
കലിയിൽ തുള്ളിയുറയും രുധിരമുതിരും കാളിയായ്
അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ്
പിന്നെ മുന്നിൽത്തീമഴ പെയ്‌തവളെങ്ങോ മാഞ്ഞു പോയ്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
മനസ്സാകവേ…. കുതിരുമമൃത മഴയായ്
ഓ……………..