ഗാനം : പാടി തൊടിയിലേതോ
ചിത്രം : ആറാം തമ്പുരാൻ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര
ഉം…….ഉം…………ഉം………..
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടി
ആ………..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
തിരുവില്വാമലയിൽ മേട പുലർകാലം
പൊൻകണി വയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടി
തൃത്താലക്കോലോത്തെ തേതിപെണ്ണിന്
തിരുവിരലിൽ ചാർത്താൻ താരമോതിരം
കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
കസവണിയാൻ മാറ്റെഴും മാഘപൗർണ്ണമി
തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടി……………..