ഗാനം : അംഗോപാംഗം
ചിത്രം : ദേവാസുരം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര
അംഗോപാംഗം സ്വരമുഖരം..
ദ്രുദചലനം
ആളുമീ ഹോമാഗ്നിയിൽ
എൻ ജന്മമേ നീ ഹവ്യമായ്
അംഗോപാംഗം സ്വരമുഖരം..
ദ്രുദചലനം
ആളുമീ ഹോമാഗ്നിയിൽ
എൻ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതിൽ
നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
അടിമലരിണകളെ
അകതാരിലണിയുന്ന വരവീണ ഇവളെന്നും
അംഗോപാംഗം സ്വരമുഖരം
ത ധി തക ധിന താം
ധി തക ധിന താം
തക ധിന താം
ത ധീം കിണത്തോം ത ധീം കിണത്തോം
ത ധീം കിണത്തോം
മനസ്സിന്റെ നിർവ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമഗസനി
ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ
അംഗോപാംഗം സ്വരമുഖരം
തെളിയാതെ പൊലിയുന്ന തിരിനാളമേ
നിള പോലെ വരളുന്ന മമമോഹമേ
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി
സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ
കാതിലാരിന്നു ചൊല്ലിയാർക്കുന്നു
ശാപകീർത്തനങ്ങൾ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ
അംഗോപാംഗം സ്വരമുഖരം
സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ
സനിസഗഗ ഗഗ
സരീ……………………
രിഗാ…………..
ഗമാ………………….