ഗാനം : ആലിലക്കണ്ണാ
ചിത്രം : വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
രചന :യൂസഫലി കേച്ചേരി
ആലാപനം : കെ ജെ യേശുദാസ്
ആ……………………. ആ.. ആ……..
ആ……………………..
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ഉയിരിൻ….. വേദിയിൽ സ്വരകന്യകമാർ നടമാടും………
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
വഴിയമ്പലത്തിൽ വഴി തെറ്റി വന്നു
ഞാനൊരു വാനമ്പാടി………..
വഴിയമ്പലത്തിൽ വഴി തെറ്റി വന്നു
ഞാനൊരു വാനമ്പാടി………..
ഒരു ചാൺ വയറിനു ഉൾത്തുടി താളത്തിൽ
കണ്ണീർ പാട്ടുകൾ പാടാം ഞാ..ൻ
കണ്ണീർ പാട്ടുകൾ പാടാം ഞാൻ
ഓ..ഓ..ഓ………………
.
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടീ……
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടീ……
സുന്ദര രാഗത്തിൻ സിന്ദൂര കിരണങ്ങൾ
കുരുടന്നു കൈവഴിയായി
കുരുടന്നു കൈ വഴിയാ….യി
ഓ..ഓ.ഓ……………………..
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ഉയിരിൻ……വേദിയിൽ സ്വരകന്യകമാർ നടമാടും…………..
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ഉം…..ഉം…………ഉം……ഉം………