ഗാനം : തനിയേ മിഴികൾ
ചിത്രം : ഗപ്പി
രചന : വിനായക് ശശികുമാർ
ആലാപനം : സൂരജ് സന്തോഷ്
തനിയേ മിഴികൾ തുളുമ്പിയോ
വെറുതേ…മൊഴികൾ വിതുമ്പിയോ ..
മഞ്ഞേറും….. വിണ്ണോ…..രം മഴ മാ….യും പോലെ….
കുഞ്ഞോ….മൽ കണ്ണോ…രം കണ്ണീ..രും മായേ..ണം
നെഞ്ചോരം പൊന്നോ….ളം..
ചേലേ..റും കനവുകളുമൊരു പിടി
കാവലായ് വഴി തേടണം ,ഒരു മാരിവിൽ ചിറകേറണം..
ആശതൻ, തേരിതിൽ, പറന്നു വാനിൽ നീ ഉയരണം…
ഇടനെഞ്ചിലെ മുറിവാറണം, ഇരുകണ്ണിലും മിഴിവേറണം..
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം…
അകതാരിലീ……….. ചെറുതേങ്ങൽ മാഞ്ഞിടും..
തിരിനീട്ടുമീ.. കുളിരോർമ്മകൾ, തിരികേ വരും….
ഇരാവാകവേ……….. പകലാകവേ…………
കവിളത്തു നിന്റെയീ…………. ചിരി കാത്തിടാനിതുവഴി ഞാൻ
തുണയായ് വരാം…… ഇനിയെന്നുമേ
കുടനീർത്തിടാം… തണലേകിടാം..
ഒരു നല്ല നേ…രം.. വരവേറ്റിടാം……………
കുഞ്ഞോ…മൽ കണ്ണോ…രം കണ്ണീ…..രും മായേ……ണം
നെഞ്ചോ……രം കുന്നോ…….ളം..
ചേലേറും കനവുകളുമൊരു പിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
ആശതൻ.., തേരിതിൽ, പറന്നു വാനിൽ നീ ഉയരണം…
ഇടനെഞ്ചിലെ….. മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം…