ഗാനം :രാവിൽ ആരോ
ചിത്രം : സൂത്രധാരൻ
രചന : എസ് രമേശൻ നായർ
ആലാപനം :കെ ജെ യേശുദാസ് ,സുജാത മോഹൻ
ആ…………………..ഒ………….
ഓഹോഹോഹോഹോഒ.ഏയ്
ഓ…………..ഓഓഒ……………
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖ പൂന്തിങ്കളാവാം
ഏതോ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
കുടമുല്ല പൂച്ചിരി ഇതൾ വിടരുന്നതുമാവാം
ആ……………………………………..
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖ പൂന്തിങ്കളാവാം
മാനത്തിൻ മടിയിൽ ഞാനേതോ മുകിലായ്
മായുമ്പോൾ നീയെന്തു ചെയ്യും…
താഴമ്പൂ വനിയിൽ താഴത്തെ കുടിലിൽ
ദാഹിക്കും വേഴാ……..മ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്
ഞാൻ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേർന്നിടും
നിനക്കുമെനിക്കും ഈറൻ മുകിലിനും ഒരൊറ്റ സായൂജ്യം
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖ പൂന്തിങ്കളാവാം
രാഗത്തിൻ ചിറകിൽ ഗാനം പോൽ അലയും
ഞാൻ എങ്കിൽ നീയെന്തു ചെയ്യും..
എൻ നെഞ്ചിൽ ഉണരും താളത്തിൻ തടവിൽ
പ്രേമത്തിൻ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ് ഞാൻ
പീലി നീർത്തി ആടിടും
പൂവുടൽ തേടും ശലഭം പോലെ
രാഗലഹരിയിൽ നീന്തിടാം
ഹൃദന്ത തന്ത്രികൾ ഉണർന്നു പാടും
വിലോല സംഗീതം
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖ പൂന്തിങ്കളാവാം
ഏതോ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
കുടമുല്ല പൂച്ചിരി ഇതൾ വിടരുന്നതുമാവാം
ഓ…….ഓ………….
ഓ………….ഓ…………..
ഓ…………..ഓ…………