ഗാനം :പുലരൊളി
ചിത്രം : ഭാസ്കർ ദി റാസ്കൽ
രചന : റഫീഖ് അഹമ്മദ്
ആലാപനം : വിജയ് യേശുദാസ്
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യവേ
പുലരൊളി വന്നുചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ….. വായോ വായോ…..
ഒരു ചെറുമഞ്ഞുനീർത്തുള്ളിയായ്
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ…. വായോ വായോ……
ഇനിയീ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റുപോയ്
പുലരൊളി വന്നുചേരുന്നിതാ..
നിഴലല ദൂരെ മായുന്നിതാ
വായോ വായോ…. വായോ വായോ…..
ഇലത്തുമ്പിലിന്നാകെ തിളങ്ങുന്നു വൈഡൂര്യം
തൂവെയിൽ തുമ്പീ..ഇതിലേ……… ഹോ
വസന്തങ്ങൾ വന്നാകെ വലംവെച്ചു പോകവേ
ഇന്നെന്തു സൗരഭമാ……യ്
ഇനിയുമുണരൂ ,അരികിലണയൂ
നീ കാണാത്ത തീരങ്ങൾ കാണാൻ വായോ
പുലരൊളി വന്നുചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ..
വായോ വായോ…. വായോ വായോ……
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമായവേ
പറഞ്ഞൊന്നു തീരാതെ കടൽക്കാറ്റിനുല്ലാസം
തുളുമ്പുന്നു കാതിൽ നിറയെ………….. ഹോ
കരയ്ക്കായ് നീരാടി ചുരത്തുന്നിതാർദ്രമായ്
വാത്സല്യ പാൽ നുരകൾ
ഇനിയുമുണരൂ ,അരികിലണയൂ
നീ ഉന്മാദ തേൻതുള്ളി ഉണ്ണാൻ വായോ
പുലരൊളി വന്നുചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ…… വായോ വായോ…..
ഒരു ചെറുമഞ്ഞുനീർത്തുള്ളിയായ്
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ….. വായോ വായോ……
ഇനിയീ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റുപോയ്
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമായവേ
ഓ സാമ സാമാ യോ സീയവേ
ഓ സാമ സാമാ യ സായവേ