പിണക്കമാണോ pinakkamano malayalam lyrics

 ഗാനം : പിണക്കമാണോ

ചിത്രം : അനന്തഭദ്രം

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം :എം ജി ശ്രീകുമാർ,മഞ്ജരി

ഉം…………..ഉം……………ഉം…………..ഉം……… 

പിണക്കമാണോ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ

തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലേ 

പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലേ 

മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ 

മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ

കളമൊഴി വെറുതെയോ  കവിളിലെ പരിഭവം

പിണക്കമാണോ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മാമഴ തുള്ളികൾ മണിമുത്തു ചാർത്തുമീ..

സുന്ദരി പെണ്ണാം പൂന്തേൻ പുഴയിൽ

താമര തോണിയിൽ തുഴയുകയാണു നാം

തങ്ക നിലാവിൻ തൂവൽ തുമ്പാൽ

ആയിരം ചികുള്ള മോഹങ്ങളേ……

ആയിരം ചികുള്ള മോഹങ്ങളേ……

അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ

അമ്പല കൽപടവിൽ

അന്തിക്കൊരഞ്ജന താരക പെണ്ണിന്റെ

ആതിര പാട്ടുണ്ടോ 

അറിയുമൊ ഉം വെറുതെയീ  ഉം

കനവിലെ കനവിലെ പരിഭവം

പിണക്കമാണോ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

ധും തനനനന  ധും തനനനന  

ധും തനനനന ധും തനനനന 

കളമൊഴി വെറുതെയോ കവിളിലെ പരിഭവം

മോതിരം മാറുവാൻ മഴവില്ലു പന്തലിൽ

നാണിച്ചു നിൽക്കും മുകിലിന്നോരം

ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ

തംബുരു മീട്ടും താര ശ്രുതിയിൽ

ആയിരം ചിറകുള്ള സ്വപ്നങ്ങളേ…..

ആയിരം ചിറകുള്ള സ്വപ്നങ്ങളേ…..

മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന

തെന്നൽ തിടമ്പുകളേ

പൊന്നിലെ താലിയും മാലയും ചേലയും

പീലി പുടവയും താ

കളമൊഴി വെറുതെയോ കവിളിലെ പരിഭവം

പിണക്കമാണോ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ

തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലേ 

പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലേ 

മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ 

മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ

കളമൊഴി വെറുതെയോ  കവിളിലെ പരിഭവം

Leave a Comment