ഗാനം :ഒന്നു തൊട്ടേനേ
ചിത്രം : ശ്രദ്ധ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,കെ എസ് ചിത്ര
ഒന്നു തൊട്ടേനേ……
നിന്നെ തൊട്ടേനേ….
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…..
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ…..
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ..
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ……….
ഒന്നു തൊട്ടേനേ…
നിന്നെ തൊട്ടേനേ…..
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ…..
ഒരിക്കലീറനാം നിലാവോലും രാവത്ത്
മിനുങ്ങും മിന്നലായ് നിന്നിൽ ഞാൻ മിന്നീല്ലേ..
മണലാഴിക്കാറ്റിൽ മെല്ലെപ്പമ്മിപ്പമ്മിപ്പാറും നേരം
മുകിലായ് നീയെന്നെ പുൽകീല്ലേ..
കണ്ണാടിത്തൂവൽത്തുമ്പിൽ വേനൽ നാളം പൊള്ളുന്നേരം
കവിളോരം മുത്തം തന്നീല്ലേ..
ഓ…………മാഞ്ഞു പോകുമീ മഞ്ഞഴകും….
തോർന്നു തീരുമീ പൊൻ വെയിലും
തെന്നലാടുമീച്ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ…….
ഒന്നു തൊട്ടേനേ…
നിന്നെ തൊട്ടേനേ…..
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ…..
ഒരിക്കൽ നീയെന്റെ തേരോടും തീരത്ത്
തണുത്ത വാക്കിന്റെ താലിപ്പൂ മൂടീലേ..
പിരിയാനും വയ്യാതേതോ മോഹത്തിൽ നിൻ മാറിൽത്തട്ടി
തളരാതെ താളം തുള്ളുന്നൂ…
ഒരു വാക്കും മിണ്ടാതേതോ മാടപ്രാവെൻ നെഞ്ചിൻ കൂട്ടിൽ
അഴകേഴും വീശിപ്പാറുന്നു
ആ……..കാൽച്ചിലമ്പിലെ മുത്തഴകും
കൺ തിളങ്ങുമീ മയ്യഴകും
ചെമ്പനീരിതൾ ചില്ലൊളിയും, ചൈത്ര രാത്രി തൻ പാൽ മഴയും
ഒരു പാട്ടായ് ഒരു കൂട്ടായ്..
ഒരു കാറ്റായ് കാതിൽ മുത്തവേ
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…..
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ…..
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ..
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ……….
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…..
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ…..
ഒന്നു തൊട്ടേനേ… നിന്നെ തൊട്ടേനേ…
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ..